Sunday 24 March 2019


ലൗണര്‍ എന്ന ബ്രാന്‍ഡട് ബാഗും എലിസബത്ത് രാജ്ഞിയും

By Abhirami Sajikumar.27 Feb, 2018

imran-azhar

എവിടെപ്പോയാലും കൈയിലൊരു ബാഗ് കരുതുന്നത് സ്ത്രീകളുടെ ഒരു സ്വഭാവമാണ്. അതിപ്പോള്‍ ബ്രിട്ടന്റെ എലിസബത്ത് രാജ്ഞിയായാലും അങ്ങനെതന്നെ. എഴുപത്തേഴുകാരിയായ എലിസബത്ത് രാജ്ഞി എവിടെപ്പോയാലും കൈയില്‍ ഒരു ചെറിയ ബാഗ് കരുതാറുണ്ട്.

ലൗണര്‍ നിര്‍മിക്കുന്ന ഈ മോഡല്‍ ബാഗേ എലിസബത്ത് രാജ്ഞി ഉപയോഗിക്കൂ. രാജ്ഞിയുടെ കൈയില്‍ കാണാന്‍ തുടങ്ങിയതോടെ ലൗണര്‍ എന്ന ബ്രാന്‍ഡും പ്രശസ്തമായി. ലോകത്തിലെ മുന്‍നിര ആഡംബര ബാഗ് ബ്രാന്‍ഡുകളിലൊന്നാണ് ലൗണര്‍ ഇപ്പോള്‍.
സന്പന്നരും പ്രശസ്തരുമായ വനിതകള്‍ മിക്കവരും ഒരു തവണ ഉപയോഗിച്ച ബാഗ് പിന്നീട് പുറത്തെടുക്കാതിരിക്കുന്‌പോള്‍ കഴിഞ്ഞ ആറു പതിറ്റാണ്ടിലധികമായി ബ്രിട്ടീഷ് രാജ്ഞി ഒരേ മോഡല്‍ ബാഗാണ് ഉപയോഗിക്കുന്നത്.

ചെറുപ്പം മുതലേ രാജ്ഞിക്ക് പുറത്തുപോകുന്‌പോള്‍ കൈയിലൊരു ബാഗ് വേണമായിരുന്നു. കുറേ ബാഗുകള്‍ മാറി മാറി ഉപയോഗിച്ചെങ്കിലും അതൊന്നും എലിസത്തിന് ഇഷ്ടപ്പെട്ടില്ല. ഒടുവില്‍ രാജ്ഞിയുടെ അമ്മയാണ് ലൗണര്‍ എന്ന ബ്രാന്‍ഡിന്റെ ബാഗ് വാങ്ങി നല്കിയത്. അത് എലിസബത്തിനു നന്നേ ബോധിച്ചു.