Saturday 21 April 2018

അത്ഭുതമായി കടലിനടിയിലെ 'അ​ണ്ട​ർ' റെസ്റ്റോറന്റ്

By Abhirami Sajikumar.05 Apr, 2018

imran-azhar
 
 
 
യൂറോപ്പിലെ കടലിനടിയിലെ ആദ്യത്തെ റസ്റ്റൊറന്‍റ് അടുത്ത വർഷം തുറക്കുന്നു. നോർവെയിലെ ലിൻഡെസെൻസിലാണ് കടലിനടിയിലെ വിസ്മയങ്ങളുടെ കോട്ടയിൽ റസ്റ്റൊറെന്‍റ് നിർമിക്കുന്നത്. സ്നോഹെട്ട  എന്ന കമ്പനിയാണ് ഈ  റെസ്റ്റോറന്റ്  രൂപകൽപന ചെയ്തിരിക്കുന്നത്.
 


'അണ്ടർ' എന്നാണ് ഈ റസ്റ്റൊറന്‍റിന്‍റെ പേര്. വ്യത്യസ്തയിനം കടൽ ഭക്ഷണമാണ് ഈ റസ്റ്റൊറന്‍റിന്‍റെ പ്രത്യേകത. ലോകമെന്പാണ്ടും അത്ഭുതകരമായ പല നിർമിതികളും രൂപകല്പ്പന ചെയ്തിട്ടുള്ള സ്നൊഹെട്ടയുടെ കടലിനടിയിലെ ആദ്യത്തെ സംരംഭമാണ് ഈ അത്ഭുതകോട്ട.
 
 
 

കരയിൽ നിന്നും കടലിലേക്ക് ഗുഹ പോലെ നിർമിച്ചിരിക്കുന്ന വസ്തുവിലൂടെയാണ് ഈ റസ്റ്റൊറന്‍റിനുള്ളിലേക്കുള്ള പ്രവേശനം. ഒരേ സമയം നൂറ് ആളുകളെ ഈ റസ്റ്റൊറന്‍റിനുള്ളിൽ ഉൾക്കൊള്ളാനാകും.