Saturday 21 July 2018

റോബോട്ടുകൾ നൃത്തമാടി ഗിന്നസിലേക്ക്

By Abhirami Sajikumar.09 Apr, 2018

imran-azhar
 
 
 
ഏറ്റവുമധികം റോബോട്ടുകൾ ഒത്തൊരുമിച്ച് നൃത്തം ചെയ്ത റിക്കാർഡ് ഇനി ഇറ്റലിക്ക്. 1,372 കുഞ്ഞൻ റോബോട്ടുകളാണ് സംഗീതത്തിനൊപ്പം ഒരുമയോടെ നൃത്തമാടി ഗിന്നസ് റിക്കാർഡിൽ കയറിപ്പറ്റിയത്. 

കഴിഞ്ഞ വർ‌ഷം ഓഗസ്റ്റിൽ ചൈനയിൽ 1,069 ഡോബി മെഷീനുകൾ ഒരുമിച്ചു നൃത്തം ചെയ്ത് റിക്കാർഡ് സൃഷ്ടിച്ചിരുന്നു. ഇതാണ് ഇപ്പോൾ പഴങ്കഥയായത്. ആൽഫ 1എസ് റോബട്ടുകൾ ഉപയോഗിച്ചാണ് ഇറ്റലിയിൽ നൃത്തം സംഘടിപ്പിച്ചത്.

കേവലം 40 സെന്‍റീമീറ്റർ മാത്രം ഉയരമുള്ള റോബോട്ടിനെ അലുമിനിയം അലോയിയിൽ പ്ലാസ്റ്റിക് കോട്ടിംഗ് നല്കിയാണ് നിർമിച്ചിരിക്കുന്നത്. ചൈനീസ് കമ്പനിയായ യുബിടെക് ആണ് ഇതിന്‍റെ നിർമാണം. 2016ൽ ആദ്യ റിക്കാർഡ് സൃഷ്ടിച്ച റോബോട്ടുകളുടെ നിർമാണത്തിലും യുബി ടെക്കിനു പങ്കുണ്ടായിരുന്നു.