Thursday 20 September 2018



'സാധു ബീഡി നല്ല സ്വാദുള്ള ബീഡി' പഴയ പരസ്യഗാനം വൈറൽ.....

By BINDU PP .04 Apr, 2018

imran-azhar

 

 

 

'സാധു ബീഡി നല്ല സ്വാദുള്ള ബീഡി' ഇപ്പോൾ ഈ ഗാനം സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. സാധു ബീഡി എന്ന ബ്രാൻഡിനായി വർഷങ്ങൾക്കു മുമ്പിറക്കിയ പരസ്യമാണ് ആളുകൾ വൈറലാക്കിയത്. ‘സാധു ബീഡി നല്ല സ്വാദുള്ള ബീഡി’ എന്ന പാട്ടാണ് പരസ്യത്തിന്റെ ഹൈലൈറ്റ്.

 

 

‘ബീഡി വലിച്ചിടുവിൻ ഇൗ ബീഡി വലിച്ചിടുവിൻ’ എന്ന് ആഹ്വാനം ചെയ്യുന്ന പരസ്യം ബീഡിയുടെ വിവിധ സമയത്തെ ഉപയോഗങ്ങളും വിഷ്വലിൽ കാണിക്കുന്നു. 1960–കളിലെ പരസ്യം ആസ്വാദകനിൽ‌ ചിരി ജനിപ്പിക്കും.പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളോ ചിത്രങ്ങളോ പോലും ഇപ്പോൾ ഒരിടത്തും പ്രദർശിപ്പിക്കുന്നത് അനുവദനീയമല്ല. സിനിമയിൽ പോലും ഇത്തരം രംഗങ്ങൾ ഉൾപ്പെടുത്തുമ്പോൾ മുന്നറിയിപ്പ് കാണിക്കണമെന്ന് നിർബന്ധമാണ്.