Saturday 15 August 2020




"മിട്ടുപൂച്ചേ... തങ്കു പൂച്ചേ", വൈറലായി സായി ടീച്ചർ...

By Sooraj Surendran .02 Jun, 2020

imran-azhar

 

 

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സ്‌കൂളുകളും, കോളേജുകളും ഓൺലൈൻ വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് മാറിയതോടെ വൈറലായിരിക്കുകയാണ് സായി ടീച്ചർ. വിക്ടേഴ്‌സ് ചാനലിലെ ഓൺലൈൻ ക്ലാസിലൂടെ വിദ്യാർത്ഥികൾക്ക് എന്നതിലുപരി കളിത്തോഴിയായി മാറിയിരിക്കുകയാണ് സായി ശ്വേത എന്ന അധ്യാപിക. മിട്ടു പൂച്ചയുടെയും, തങ്കു പൂച്ചയുടെയും കഥ പറഞ്ഞ് സായി ടീച്ചർ കുരുന്നുകളുടെ മാത്രമല്ല മുതിർന്നവരുടെയും ശ്രദ്ധ നേടിയിരിക്കുകയാണ്. കോഴിക്കോട് വടകര പുറമേരി പഞ്ചായത്തിലെ മുതുവടത്തൂർ വിവിഎൽപി സ്കൂൾ ഒന്നാം ക്ലാസ് അധ്യാപികയാണ് സായി ശ്വേത ദിലീപ്. ക്യാമറയ്ക്ക് മുന്നിൽ ഇതാദ്യമാണെങ്കിലും ടിക് ടോക് വിഡിയോകൾ ചെയ്യാറുള്ളതുകൊണ്ട് ഒരു പരിധി വരെ പേടി ഒഴിവാക്കാൻ സാധിച്ചുവെന്നും സായി ശ്വേത പറയുന്നു. കുട്ടികളെ ബോറടിപ്പിക്കാതെ ടെലിവിഷന് മുന്നിൽ പിടിച്ചിരുത്തുക എന്നത് ശ്രമകരമായ ജോലിയാണ് ഇവിടെയാണ് സായി ടീച്ചർ എന്ന അധ്യാപികയുടെ വിജയം. തന്റെ ക്ലാസ് കണ്ട് പ്രായഭേദമന്യേ നിരവധി പേർ വിളിച്ചിരുന്നതായും സായി പറഞ്ഞു. കഴിയുന്നത്രേം കാലം ഒന്നാം ക്ലാസിലെ വിദ്യാർത്ഥികളെ തന്നെ പഠിപ്പിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും സായി ശ്വേത പറയുന്നു,