By santhisenanhs.20 Apr, 2022
ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത് മലയാളത്തിന്റെ പ്രിയ നടി സാനിയ അയ്യപ്പൻ പങ്കുവച്ച വിഡിയോ ആണ്. ഇരുപതാം പിറന്നാൾ ആഘോഷിക്കുന്ന സാനിയയ്ക്ക് സുഹൃത്തുക്കൾ ഒരുക്കിയ സർപ്രൈസ് പിറന്നാൾ പാർട്ടിയുടെ വിഡിയോയാണ് ശ്രദ്ധേയമാകുന്നത്
ഡാൻസ് റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയ സാനിയ ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് നായികയായത്. ലൂസിഫറില്‍ ശ്രദ്ധേയ വേഷത്തിൽ താരമെത്തി. ദുൽഖർ സൽമാൻ നായകനായ സല്യൂട്ട് ആണ് സാനിയയുടേതായി അടുത്തിടെ റിലീസ് ചെയ്ത ചിത്രം.
സമൂഹ മാധ്യമങ്ങളില്‍ സജീവമായ താരം തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പതിവായി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ചുരുങ്ങിയ സമയം കൊണ്ടാണ് താരത്തിന്റെ ചിത്രങ്ങള്‍ വൈറലായി മാറിയത്.