By Sooraj Surendran.25 Jan, 2021
തന്റെ സ്കൂളിലെ വിദ്യാർത്ഥികളുമായി കാറിലും വീട്ടിലും വെച്ച് ലൈംഗിക ബന്ധത്തിലേർപ്പെട്ട ഹൈസ്കൂൾ അധ്യാപിക ജയിലിലേക്ക്. ലോറ ഡങ്കറി(31)നെയാണ് കോടതി തടവ് ശിക്ഷയ്ക്ക് വിധിച്ചത്.
ഒഹായോയിലെ ക്യൂയാഹോഗാ കൗണ്ടിയിലാണ് സംഭവം. സ്കൂളിൽ നിന്നും വിദ്യർത്ഥികൾ രഹസ്യമായി നൽകിയ വിവരത്തെ തുടർന്നാണ് സംഗതി പുറംലോകം അറിയുന്നത്. ഒരു വര്‍ഷത്തോളം തന്റെ കാറിലും വീട്ടിലും വച്ച് ഡങ്കര്‍ വിദ്യാര്‍ത്ഥികളെ ലൈംഗികമായി ഉപയോഗിച്ചെന്നായിരുന്നു കണ്ടെത്തല്‍.
ഈ അനധികൃത ബന്ധം 2018 നവംബറിൽ ആരംഭിച്ച് 2019 നവംബർ വരെ തുടർന്നുവെന്ന് അധികൃതർ പറയയുന്നു. വിചാരണയുടെ ആദ്യ ദിനങ്ങളിൽ ഡങ്കർ കുറ്റം നിഷേധിച്ചിരുന്നു. 2020 ജനുവരിയില്‍ 5,000 ഡോളർ ബോണ്ടില്‍ ഡങ്കറിന് കോടതി ജാമ്യം നല്‍കിയിരുന്നു.