Tuesday 20 August 2019




കോടികള്‍ മുടക്കി ഇഷ അംബാനിയുടെ വിവാഹ നിശ്ചയം; ഇറ്റലിയിലെ ആഘോഷരാവ് കാണാം

By Anju N P.24 Sep, 2018

imran-azhar


റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകള്‍ ഇഷയും വ്യവസായ പ്രമുഖന്‍ അജയ് പിരാമലിന്റെ മകന്‍ ആനന്ദ് പിരാമലും തമ്മിലുള്ള വിവാഹ നിശ്ചയം പൂര്‍ത്തിയായി. ഇറ്റലിയിലെ ആഡംബര നഗരമായ ലേക്ക് കോമോയില്‍ വെച്ചാണ് ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. 21ന് തുടങ്ങി 23വരെ മൂന്ന് നീളുന്ന വിവാഹ നിശ്ചയ ചടങ്ങായിരുന്നു നടന്നത്.

 

">

 

കോടികള്‍ മുടക്കിയ ഇറ്റലിയിലെ ചടങ്ങിനായി സെലിബ്രിറ്റികള്‍ അടക്കമുള്ള പ്രമുഖരും എത്തിയിരുന്നു. ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, കരണ്‍ ജോഹര്‍, അനില്‍ കപൂര്‍, പ്രിയങ്ക ചോപ്ര, ആലിയ ഭട്ട്, സോനം കപൂര്‍, ജാന്‍വി കപൂര്‍, ഖുഷി കപൂര്‍ തുടങ്ങി വന്‍ താരനിരയാണ് എത്തിയിരുന്നത്. പ്രിയങ്ക ചോപ്ര നിക് ജൊനാസിനൊപ്പമാണ് ചടങ്ങിന് എത്തിയത്. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ താരം പങ്കുവച്ചു.

 

">

 

21 ന് ഉച്ചഭക്ഷണത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഉച്ചഭക്ഷണത്തിനുശേഷം പിരിഞ്ഞ വിരുന്നുകാര്‍ അത്താഴത്തിനായി വീണ്ടും ചേര്‍ന്നു. അപ്പോഴാണ് മോതിരം കൈമാറല്‍ ചടങ്ങ് നടന്നത്.'ലൗ ആന്റ് ബൂട്ടിഫൂള്‍' എന്ന് പേരിലുളള ആദ്യ ദിനത്തിലെ അത്താഴവിരുന്നായിരുന്നു പരിപാടിയുടെ മുഖ്യആകര്‍ഷണം. രണ്ടാം ദിനത്തില്‍ ഇറ്റാലിയന്‍ ശൈലിയില്‍ ഒരുക്കിയ ഡാന്‍സ്‌നൈറ്റ്. ഇറ്റാലിയന്‍ വിഭവങ്ങള്‍ മാത്രമായിരുന്നു ഈ അത്താഴവിരുന്നില്‍ വിളമ്പിയത്. മൂന്നാംദിനം സ്മാര്‍ട്ട് കാഷ്വല്‍ ഡ്രസ് അണിഞ്ഞ അതിഥികളെ സത്കാരത്തിനു ശേഷം യാത്രയാക്കി.

 

.പിരമാല്‍ എന്റര്‍പ്രൈസസിന്റെ എക്‌സിക്യൂട്ടിവ് ഡയറക്ടറാണ് ആനന്ദ്. ഇഷയുടെ ഇരട്ടസഹോദരന്‍ ആകാശിന്റെ വിവാഹ ചടങ്ങിലായിരുന്നു ഇവരുടെ വിവാഹ കാര്യങ്ങള്‍ നിശ്ചയിച്ചത്. സ്‌കൂള്‍ ജീവിതം മുതല്‍ അറിയാവുന്ന ഇഷയോട് ആനന്ദ് വിവാഹ അഭ്യര്‍ത്ഥന അറിയിക്കുകയായിരുന്നു.