Tuesday 12 December 2017

'പെറ്റമ്മയും പശുവമ്മയും' ഹ്രസ്വചിത്രം വൈറൽ

By BINDU PP.22 Jul, 2017

imran-azhar

 

 

 

അമ്മയെ ചീത്ത വിളിച്ച് പശുവിനെ കാണുമ്പോൾ മുണ്ട് മടക്കിക്കുത്തഴിച്ച് ബഹുമാനിക്കുന്ന ഒരു ഹ്രസ്വചിത്രം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇറങ്ങി കുറച്ചുനാളുകള്‍ക്കുള്ളില്‍ത്തെന്നെ ലക്ഷക്കണക്കിന് ആളുകളാണ് ഇത് കണ്ടിരിക്കുന്നത്. മിക്ക പേജുകളും ഈ കൊച്ചുചിത്രം ഇടുന്നുണ്ട്. അതുകൊണ്ടുതന്നെ കൃത്യമായി ഇത് എത്രപേരിലേക്കെത്തി എന്ന് കണക്കുകൂട്ടാനാവുന്നില്ല. വെറും ഒരു മിനുട്ടും പത്ത് സെക്കന്റുകളും മാത്രമാണ് ഹ്രസ്വ ചിത്രത്തിന്റെ ദൈര്‍ഘ്യം. അതും ചിത്രത്തിന് കാഴ്ച്ചക്കാര്‍ കൂടാന്‍ കാരണമാകുന്നുണ്ട്. നന്ദു എന്ന അഭിനേതാവാണ് നായകവേഷത്തിലെത്തുന്നത്. കാത്തി സംവിധാനം ചെയ്ത ചിത്രത്തിന്റെ ക്യാമറ ഹഫിസ് എകെ നിര്‍വഹിച്ചിരിക്കുന്നു.