Tuesday 20 August 2019




വിമാനയാത്രക്കിടെ പെണ്‍കുട്ടിയുടെ ചെരുപ്പിനുള്ളില്‍ പതിയിരുന്നത് പെരുമ്പാമ്പ് !

By anju.26 Feb, 2019

imran-azhar

 

പെണ്‍കുട്ടിയുടെ ചെരുപ്പിനുള്ളില്‍ പതിയിരുന്ന് യാത്ര ചെയ്തിരിക്കുകയാണ് ഒരു പെരുമ്പാമ്പ്. വിമാനയാത്രക്കിടയില്‍ പാമ്പ് പടം പൊഴിക്കുകയും ചെയ്തു. സ്‌കോട്ടിഷ്‌കാരിയായ മൊയ്റ ബോക്‌സേലക്കാണ് ആസ്ത്രേലിയയിലെ ക്യുന്‍സ്ലാന്‍ഡില്‍ നിന്ന് ഗ്ലാസ്‌കോയിലേക്കുള്ള വിമാന യാത്രക്കിടെ ഈ സംഭവം നേരിട്ടത്.

 

 

 

വിമാന യാത്ര കഴിഞ്ഞു തന്റെ സ്യുട്ട് കേസില്‍ വച്ച ചെരുപ്പില്‍ നിന്നാണ് പെണ്‍കുട്ടി പെരുമ്പാമ്പിനെ കണ്ടെത്തിയത്.മൊയ്റ ഉടന്‍ തന്നെ സ്‌കോട്ടിഷ് മൃഗ സംരക്ഷണ സംഘടനയെ വിവരം അറിയിച്ചു പാമ്പിനെ പെട്ടിക്കുള്ളില്‍ നിന്ന് മാറ്റി. ഇതാദ്യമായല്ല പാമ്പ് വിമാന യാത്രക്ക് പോകുന്നത്. രണ്ട് വര്‍ഷം മുന്‍പ് ടോറിയോണില്‍ നിന്ന് മെക്‌സിക്കോ സിറ്റിയിലേക്കുള്ള വിമാനത്തില്‍ പാമ്പിനെ കണ്ടതും ക്യാബിനില്‍ കയറിയത് അത് യാത്രക്കാരന്‍ വീഡിയോ ആക്കിയിരുന്നു.