Monday 22 July 2019




'ഞങ്ങള്‍ക്ക് പ്രായം 28 ആയാലും 48 ആയാലും നിങ്ങള്‍ക്കെന്താ സദാചാരക്കാരേ?'...മറുപടിയുമായി ദമ്പതികള്‍

By anju.08 Feb, 2019

imran-azhar

 

കണ്ണൂര്‍ : നവദമ്പതികളെ പ്രായത്തിന്റെയും നിറത്തിന്റെയും പേരില്‍ സോഷ്യല്‍ മീഡിയ വഴി അധിക്ഷേപിക്കുന്നത് ഇന്ന് സ്ഥിരം കാഴ്ചയാണ്. ഇപ്പോഴിതാ ഭാര്യയുടെയും ഭര്‍ത്താവിന്റെയും പ്രായം പറഞ്ഞ് സോഷ്യല്‍ മീഡിയ വഴി അപമാനിതരാവുകയാണ് ദമ്പതികളായ അനൂപ് പി.സെബാസ്റ്റ്യനും ജൂബി ജോസഫും.15 കോടി ആസ്തിയുള്ള 48 കാരിയായ വധുവിനെ 25കാരനായ യുവാവ് വിവാഹം കഴിച്ചെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളില്‍ ചിത്രം പ്രചരിപ്പിക്കപ്പെട്ടത്.അധിക്ഷേം കടുത്തപ്പോള്‍ ഇരുവരും പ്രതികരണവുമായി രംഗത്തെത്തി.


'ഞങ്ങള്‍ക്ക് പ്രായം 28 ആയാലും 48 ആയാലും നിങ്ങള്‍ക്കെന്താ സദാചാരക്കാരേ? ഇന്ത്യാ മഹാരാജ്യത്ത് വിവാഹം കഴിക്കാന്‍ സ്ത്രീകള്‍ക്ക് 18 വയസ്സ് തികഞ്ഞാല്‍ മതി, പുരുഷന്‍മാര്‍ക്ക് 21. അതില്‍ കൂടുതല്‍ ഭാര്യയുടെയും ഭര്‍ത്താവിന്റെയും പ്രായം തിരഞ്ഞ് ആരും ബുദ്ധിമുട്ടേണ്ട. വിവാഹത്തിന്റെ എല്ലാ സന്തോഷവും കെടുത്തിക്കളയുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ ഞങ്ങളെക്കുറിച്ചു വ്യാജ പ്രചാരണം നടത്തിയവരെ വെറുതെ വിടുമെന്നു കരുതരുത്. നിയമപരമായി ഏതറ്റം വരെ പോകേണ്ടി വന്നാലും ദുഷ്പ്രചാരണം നടത്തിയവനെ കണ്ടുപിടിക്കും ' അപമാനിച്ചവരോട് വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഉറപ്പിച്ചു തന്നെയാണ് അനൂപും ജൂബിയും പറയുന്നു.


ഞങ്ങള്‍ മനസിനെയാണ് സ്‌നേഹിച്ചത് ശരീരത്തെയല്ലെന്ന് ഇരുവരും ഒരേ പറയുന്നു. പഞ്ചാബില്‍ എയര്‍പോര്‍ട്ട് ജീവനക്കാരനായ ചെറുപുഴ പാറത്താഴ ഹൗസ് അനൂപിന്റെയും ഷാര്‍ജയില്‍ സ്വകാര്യ കമ്പനി ജീവനക്കാരിയായ ചെമ്പന്‍തൊട്ടി തോട്ടുംകര സ്വദേശി ജൂബിയുടെയും വിവാഹം വളരെ പെട്ടെന്നായിരുന്നു. അധികം പേരെയൊന്നും വിവാഹത്തിനു ക്ഷണിക്കാന്‍ പറ്റാത്തതിനാലാണു പിതാവിന്റെ കാറ്ററിങ് സ്ഥാപനത്തിന്റെ പേരില്‍ വിവാഹപരസ്യം നല്‍കിയത്. എന്നാല്‍, ആ പരസ്യത്തിലെ വിലാസവും കല്യാണ ഫോട്ടോയും ചേര്‍ത്താണു ചിലര്‍ ദുഷ്പ്രചാരണം നടത്തിയത്.


നാലു വര്‍ഷം മുന്‍പാണ് ഒന്നാം റാങ്കോടെ ജൂബി ടൂറിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയത്. 27 വയസ്സുള്ള ജൂബിയെ കണ്ട് ഇഷ്ടപ്പെട്ട് 29 കാരനായ അനൂപിന്റെ കുടുംബം വിവാഹാലോചനയുമായി എത്തുകയായിരുന്നു. 'ചെറുപ്പം മുതലേ അല്‍പം തടിച്ച പ്രകൃതമാണ്. വിവാഹത്തിനു സാരി എടുത്തപ്പോള്‍ അല്‍പം കൂടി തടിച്ച പോലെ തോന്നി. ഇതായിരിക്കാം 48 വയസ്സ് എന്നൊക്കെ പറയാന്‍ ആളുകളെ പ്രേരിപ്പിച്ചതെന്ന് ജൂബി പറഞ്ഞു.