Saturday 22 September 2018



ഗൂഗിൾ മാപ്പിൽ സൂപ്പർമാരിയോ ആകും വഴികാട്ടി

By Abhirami Sajikumar.11 Mar, 2018

imran-azhar
 
 
 
ലോകവ്യാപകമായി മാർച്ച് പത്ത് മാരിയോ ദിനമെന്ന പേരിലാണ് ആഘോഷിക്കപ്പെടുന്നത്. ഒരുകാലത്ത് കുട്ടികളുടെ ഇഷ്ട ഗെയിം കഥാപാത്രമായിരുന്നു സൂപ്പർ മാരിയോ. മാരിയോ ദിനം പ്രമാണിച്ച് ഗൂഗിൾ ഒരാഴ്ചത്തേക്കാണ് പ്രത്യേക സംവിധാനങ്ങൾ ആവിഷ്കരിച്ചിരിക്കുന്നത്. ഗൂഗിൾ മാപ്പും നിന്‍റെൻഡോ ഗെയിം ഡെവലപ്പേഴ്സും ചേർന്ന് ഐഒഎസ്, ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളിലേക്കുള്ള ഗൂഗിൾ മാപ്പിൽ മാരിയോയെയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. 

ഗൂഗിൾ മാപ്പിന്‍റെ ഏറ്റവും പുതിയ വേർഷൻ ഇൻസ്റ്റാൾ ചെയ്തവർക്കാണ് ഇന്നലെമുതൽ വഴികാട്ടാനായി മാരിയോയെ ലഭിക്കുന്നത്. ഗൂഗിൾ മാപ് തുറന്ന് സഞ്ചാരപാത തിരഞ്ഞെടുക്കുമ്പോൾ സ്ക്രീനിനു താഴ്ഭാഗത്ത് മഞ്ഞ നിറത്തിൽ ഒരു ചോദ്യചിഹ്നം കാണാം, ഇത് ക്ലിക്ക് ചെയ്യുമ്പോഴാണ് മാരിയോ വേർഷൻ ലഭ്യമാകുന്നത്. യാത്രക്കാർക്ക് പോകാൻ ആവശ്യമായിട്ടുള്ള പാതയിൽ നാവിഗേഷൻ ആരോയ്ക്കു പകരം മാരിയോ തന്‍റെ വാഹനത്തിൽ സഞ്ചരിച്ച് വഴി കാട്ടുന്നു. ഈ മാസം 17 വരെ മാരിയോ ഗൂഗിൾ മാപ്പിനൊപ്പം ഉണ്ടാകുമെന്നാണു വിവരം.‌‌

ഗൂഗിൾ മാപ്പ് ഇതുവരെ ആവിഷ്കരിച്ചതിൽ ഏറ്റവും നൂതനമായ ആശയമാണിതെന്നാണ് വിലയിരുത്തൽ. മാരിയോ അടക്കിവാണിരുന്ന കാലത്തെക്കുറിച്ചുള്ള ഓർമകൾ അയവിറക്കാൻ പുതിയ വഴി സൃഷ്ടിച്ചിരിക്കുകയാണ് ഗൂഗിൾ.