Saturday 22 September 2018



'സുറുമ എഴുതിയ മിഴികളെ.....' :ഡോണ്‍ സാക്കിയുടെ സുറുമ വൈറൽ

By Bindu PP.17 Jan, 2018

imran-azhar

 

 

 

'സുറുമ എഴുതിയ മിഴികളെ.....' എന്ന ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. എന്നാൽ ഇത് എം എസ് ബാബുരാജിന്റെ സുറുമയല്ല. ഒരുകൂട്ടം ചെറുപ്പക്കാർ ചേർന്നൊരുക്കിയതാണ് ഇത്. ബാബുരാജ് ഈ ഗാനം മലയാളികൾക്ക് സമ്മാനിച്ചിട്ട് 50 വര്‍ഷം പിന്നിടുകയാണ്.ഖദീജ എന്ന സിനിമയില്‍ യേശുദാസ് പാടി മധു അഭിനയിച്ച ഈ മനോഹര ഗാനത്തെ എംഎസ് ബാബുരാജിന് ട്രിബ്യൂട്ട റിയിച്ചാണ് ഈ ചെറുപ്പക്കാർ ഇതൊരുക്കിയിരിക്കുന്നത്.

 

 

വണ്‍മാന്‍ സ്റ്റുഡിയോയുടെ ബാനറില്‍ ഡോണ്‍ സാക്കിയാണ് സുറുമയുടെ സംവിധായകൻ. നിഖില്‍ ദിവാകരന്‍, സോന എന്നിവരാണ് ഇതില്‍ അഭിനയിച്ചിരിക്കുന്നത്. പ്രണയത്തിന്റെ ഫീൽ മലയാളികൾക്ക് ഏറെ സമ്മാനിച്ച ഇത്തരത്തിലുള്ള കവർ സോങ് ചെയ്തതിന്റെ സന്തോഷത്തിലാണ് സുറുമയുടെ അണിയറപ്രവർത്തകർ.