Wednesday 24 May 2017

സ്വീപ്പര്‍ ബേബി വൈറലാകുന്നു......

By BINDU PP.20 Apr, 2017

imran-azhar

 

 

കുറച്ചു വർഷങ്ങൾക്ക് മുൻപ് റിയോ നഗരം വൃത്തിയാക്കാൻ ഒരു സുന്ദരി ഉണ്ടായിരുന്നു.. എന്നാൽ ഇന്ന് അവളെ കാണാനില്ല, റിത്ത മത്തോസ് എന്ന യുവതി 22ാം വയസിൽ ജോലിയിൽ പ്രവേശിച്ചു. അന്നുമുതൽ അവഗണനകൾ അനുഭവിച്ചു വരുകയാണ് ഈ പെൺകുട്ടി. പക്ഷെ ഇന്ന് ലോകം അറിയപ്പെടുന്ന പ്രൊഫഷണൽ മോഡലാണ് ഈ പെൺകുട്ടി. ലോകത്തിലെ അറിയപ്പെടുന്ന ബിക്കിനി മോഡൽ. ഇന്ന് വാട്സപ്പുകളിൽ ഈ പെൺകുട്ടിയുടെ ബിക്കിനി ഫോറുകൾ വൈറലാണ്.ജോലി കഴിഞ്ഞുള്ള സമയത്ത് ഇവര്‍ സ്വിമ്മിങ് പൂളില്‍ കുളിക്കുമ്പോഴെടുത്ത ചിത്രമാണ് വൈറലായത്. ജോലിസമയത്തുള്ള ചിത്രങ്ങളും റിത്ത മുൻപ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. അവ ശ്രദ്ധേയമായതോടെയാണ് റിത്ത ബിക്കിനി ചിത്രം പോസ്റ്റ് ചെയ്തത്. ചിത്രം വൈറലായ ശേഷം റിത്തക്ക് ഒട്ടേറെ പ്രണയസന്ദേശങ്ങളും ദിവസേന കണക്കാക്കാനാവാത്ത വിധം ഡേറ്റിങ്ങിനായുള്ള ക്ഷണവുമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. 23കാരിയായ ഈ സുന്ദരിക്ക് ഇതിനോടകം സൈബര്‍ ലോകത്ത് സ്വീപ്പര്‍ ബേബി എന്ന ചെല്ലപ്പേരും വീണുകഴിഞ്ഞു.