Saturday 22 September 2018



കരുനാഗപ്പള്ളിയിൽ താറാവ് പ്രസവിച്ചു !!!

By Anju N P.25 Jan, 2018

imran-azhar

 

കരുനാഗപ്പള്ളി : തഴവ കടത്തൂരില്‍ നാട്ടുകാരില്‍ കൗതുകമുണര്‍ത്തി താറാവ് പ്രസവിച്ചു. തറോട്ടില്‍ വീട്ടില്‍ കടത്തൂര്‍ മന്‍സൂറിന്റെ താറാവാണ് കുഞ്ഞിനെ പ്രസവിച്ചത്. എന്നാല്‍ പ്രസവത്തെത്തുടര്‍ന്ന് കുഞ്ഞ് മരിച്ചു. കുഞ്ഞിനെ ജീവനോടെ കിട്ടിയില്ല. കുട്ടനാടന്‍ താറാവായ ചെമ്പല്ലി ഇനത്തിലുള്ള അഞ്ച് താറാവുകളെ മാസങ്ങള്‍ക്ക് മുമ്പാണ് രാമങ്കരിയില്‍ നിന്ന് മന്‍സൂര്‍ വാങ്ങി വളര്‍ത്തിയത്.

 


മന്‍സൂറിന്റെ ബന്ധു റംല ബീവിയാണ് ഒരു മാസം മുന്‍പു തേവലക്കരയില്‍ നിന്ന് അഞ്ചു താറാവുകളെ വീട്ടില്‍ എത്തിച്ചത്. 15 ദിവസത്തിനുള്ളില്‍ എട്ടു മുട്ടയും ലഭിച്ചു.
ഇന്നലെ രാവിലെ തീറ്റ കൊടുത്ത ശേഷം നോക്കിയപ്പോഴാണു താറാവുകള്‍ക്കിടയില്‍ കുഞ്ഞിനെ കണ്ടത്. പൂര്‍ണ വളര്‍ച്ച എത്തിയെങ്കിലും കുഞ്ഞിന് ജീവനില്ലായിരുന്നെന്നും കണ്ണു വിരിയാത്ത നിലയിലായിരുന്നെന്നും മന്‍സൂറിന്റെ മാതാവ് ജമീല ബീവി പറഞ്ഞു.

 

തഴവ ഗ്രാമപഞ്ചായത്ത് വെറ്ററിനറി സര്‍ജന്‍ മോഹന്‍, കരുനാഗപ്പള്ളി പോളി ക്ലിനിക് വെറ്ററിനറി അസി.ഡയറക്ടര്‍ ഡോ.എം.എ.നാസര്‍ എന്നിവര്‍ സ്ഥലത്തെത്തി. താറാവിന്‍കുഞ്ഞിന് 24 ദിവസത്തെ വളര്‍ച്ചയുണ്ടെന്ന് ഇവര്‍ പറഞ്ഞു. മുട്ട വിരിയാന്‍ 28 ദിവസമാണ് വേണ്ടത്. മുട്ട താറാവിന്റെ ഗര്‍ഭപാത്രത്തില്‍ നിന്നു പുറത്തേക്ക് വരാതെ ഉള്ളിലെ ഊഷ്മാവില്‍ ഇരുന്നു വിരിയുന്ന ഇന്‍വിട്രോ ഇന്‍ട്രിവേഷന്‍ എന്ന അത്യപൂര്‍വ പ്രതിഭാസമാണിതെന്നു മൃഗസംരക്ഷണ വകുപ്പ് പിആര്‍ഒ ഡോ.ഡി.ഷൈന്‍കുമാര്‍ വ്യക്തമാക്കി. താറാവിന്‍മുട്ട വിരിയാന്‍ 99.9 ഡിഗ്രി ഫാരണ്‍ഹീറ്റ് താപനിലയാണ് വേണ്ടത്. ശരീരോഷ്മാവ് 102 ഡിഗ്രി ഫാരണ്‍ഹീറ്റും.