Friday 10 April 2020




ബിഗിലേ... ടിക് ടോക്കിൽ വൈറലായി വിജയ് ആരാധകനായ യുവാവ്

By Sooraj Surendran.19 Oct, 2019

imran-azhar

 

 

സാമൂഹ്യ മാധ്യമങ്ങളിൽ പ്രകമ്പനം സൃഷിടിച്ചുകൊണ്ടാണ് തമിഴകത്തിന്റെ സൂപ്പർ താരം വിജയ്‌ നായകനാകുന്ന ബിഗിലിന്റെ ട്രെയ്‌ലർ പുറത്തുവിട്ടത്. 36 മില്യൺ വ്യൂസ് ആണ് ട്രെയ്‌ലറിന് ലഭിച്ചത്. 2.1മില്ല്യൺ ലൈക്‌സും ട്രെയ്‌ലറിന് ലഭിച്ചു. ഇപ്പോഴിതാ ട്രെയ്‌ലറിലെ വിജയുടെ മാസ് രംഗം അഭിനയിച്ച് ടിക് ടോക്ക് ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് അബു സലിം എന്ന യുവാവ്. സ്ലോ മോഷനിൽ എടുത്തിരിക്കുന്ന രംഗം വളരെ ഗംഭീരമായാണ് യുവാവ് അഭിനയിച്ചിരിക്കുന്നത്. ഷഫീക് എന്നയാളാണ് വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.അബുവിന്റെ ടിക് ടോക്കിലെ മറ്റ് വിഡിയോകളും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ചിത്രത്തിന്റെ റിലീസിനായി വളരെ ആകാംഷയോടെ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ആരാധകർ.

https://www.facebook.com/100012203196468/videos/827273221022777/?t=38