Tuesday 25 June 2019




പെണ്‍കുട്ടികള്‍ക്കുള്ള മറുപടിയുമായി സതീഷന്റെ മോന്‍ എത്തി!

By Anju N P.21 Dec, 2018

imran-azhar


കോട്ടയം: എന്തിനേയും വൈറലാക്കുന്നതിന് പ്രധാനിയാണ് സോഷ്യല്‍ മീഡിയ. കിളിനക്കോട് സംഭവത്തിന്റെ ചൂടാറും മുമ്പ് മലയാളികള്‍ വൈറലായ മറ്റൊരു വിഷയമാണ് സതീശന്റെ മോന്‍ പാരഡിപ്പാട്ടും. തീശന്റെ മോന്‍ അല്ലേ ടാ, നിന്നെ ഞാന്‍ സ്റ്റാന്‍ഡില് കണ്ടതല്ലേ, എന്ന് മൂന്നു പെണ്‍കുട്ടികള്‍ ചേര്‍ന്നു പാടുന്നതാണ് വീഡിയോ. ടിക് ടോക്കില്‍ പ്രരിച്ച വീഡിയോ പിന്നീട് എല്ലാ സമൂഹമാധ്യമങ്ങളും ഏറ്റുപിടിച്ചു.

 

'ബാലേട്ടന്‍ മോളല്ലേടി ..നിന്നെ ഞാന്‍ ബാല്യത്തില്‍ കണ്ടതല്ലേ' എന്ന കലാഭവന്‍ മണി പാട്ടിന്റെ പാരഡിയായിരുന്നു പെണ്‍കുട്ടികള്‍ പാടിയത്. എന്നാല്‍ പാട്ടിന്റെ അവസാന ഭാഗത്തു പെണ്‍കുട്ടികളിലൊരാള്‍ അസഭ്യ വാക്കുകള്‍ ഉപയോഗിച്ചതാണ് വൈറലായത്. സംഭവം വിവാദമായപ്പോള്‍ ഒറിജിനല്‍ സതീശന്റെ മോന്‍ തന്നെ മറുപടിയുമായി രംഗത്തെത്തി.

 

പാട്ടുപാടുന്ന പെണ്‍കുട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ചതിനു കാരണം വ്യക്തമാക്കുന്നില്ലെങ്കിലും, പെണ്‍കുട്ടികളുടെ പാട്ടിനു മറുപടി നല്‍കുന്ന യുവാവിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.