Friday 22 November 2019




കള്ളച്ചിരിയും, ത്രസിപ്പിക്കുന്ന ചുവടുമായി കുസൃതി കണ്ണനായുള്ള പകർന്നാട്ടം; മലയാളികളുടെ മനം കവർന്ന് വൈഷ്ണവ

By Sooraj Surendran.27 Aug, 2019

imran-azhar

 

 

ശ്രീകൃഷ്ണജയന്തി ദിനത്തിൽ സോഷ്യൽ മീഡിയ ഇളക്കിമറിച്ച കള്ളക്കണ്ണനെ കണ്ടുകിട്ടിയിട്ടുണ്ട്. കണ്ണന്റെ വേഷത്തിൽ ചുവടുവച്ച് വൈഷ്ണവ കെ സുനിൽ ഒറ്റ ദിവസം കൊണ്ടാണ് കാഴ്ചക്കാരുടെ മനം കവർന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നടന്ന ഉറിയടിയിലെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. മൂന്ന് വര്‍ഷമായി കൃഷ്ണവേഷത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വൈഷ്ണവ ചുവടുവെക്കുന്നുണ്ട്. എന്നാൽ ആളുകൾ ഇത്രയുമധികം തന്നെ ശ്രദ്ധിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല വൈഷ്ണവ പറയുന്നു.

Image result for vaishnava k sunil

എന്നാൽ സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത് കഴിഞ്ഞ ദിവസം നടന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ദൃശ്യങ്ങളല്ലെന്നും കഴിഞ്ഞ വർഷത്തേതാണെന്നും വൈഷ്ണവ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഗുരുവായൂരാണ് വൈഷ്ണവയുടെ വീട്, ഇതെല്ലം കൃഷ്ണൻ തരുന്നതാണെന്ന് കരുതുന്നു വൈഷ്ണവ പറഞ്ഞു. കുച്ചിപ്പുടി, നാടോടി നൃത്തം തുടങ്ങി പല നൃത്ത ഇനങ്ങളിലായി സജീവ സാന്നിധ്യമാണ് വൈഷ്‌ണവ. സെന്റ് തോമസ് കോളജിൽ രണ്ടാം വർഷ ബികോം വിദ്യാർഥിനിയാണ് വൈഷ്ണവ.

Image result for vaishnava k sunil

ഒറ്റ ദിവസം കൊണ്ട് വൈറലായ കണ്ണനെ തേടിയുള്ള ഫോൺ കോളുകളുടേയും, സന്ദേശങ്ങളുടെയും പ്രവാഹമാണിപ്പോൾ. കൃഷ്ണ വേഷം ധരിച്ച് കുസൃതി നിറഞ്ഞ ചുവടുകളുമായി കാഴ്ചക്കാരെ രസിപ്പിക്കുന്ന വൈഷ്ണവയുടെ ദൃശ്യങ്ങളും, ചിത്രങ്ങളുമാണ് ഇപ്പോൾ നവ മാധ്യമ രംഗത്തെ ചർച്ച വിഷയം.