Thursday 24 August 2017

"അമ്മയ്ക്ക് ഞാനൊരു ഡോക്ടറാകണമെന്നാണ്, എന്നാല്‍ എനിക്ക് അമ്മയുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന വക്കീലായാല്‍ മതി ": പരസ്യവീഡിയോ വൈറൽ

By BINDU PP.01 Apr, 2017

imran-azhar



 


"വൈറൽ" എന്ന വാക്ക് ഇപ്പോൾ നമുക്കിടയിൽ പരിചിതമായ വാക്കാണ്...നല്ലതിനെയും ചീത്തതിനെയും സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുക്കുന്ന ഈ സമയത്ത്....... താരപ്പകിട്ടോ, വേഷപ്പകര്‍ച്ചയോ, ഇല്ലാത്ത ഒരമ്മയും മകളും പ്രത്യക്ഷപ്പെടുന്ന വീഡിയോ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. വിക്‌സ് ഇന്ത്യ അവതരിപ്പിക്കുന്ന പരസ്യമാണ് പ്രേക്ഷകരെ സ്‌നേഹത്തിന്റെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നത്. ട്രാന്‍സ്‌ജെന്റര്‍ യുവതിയും, അവര്‍ ദത്തെടുക്കുന്ന മകളും അവരുടെ സ്‌നേഹ നിമിഷങ്ങളുമാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ ഹൃദയസ്പര്ശിയാണ് . അച്ഛനില്ലാതെ വളരുന്ന പെണ്‍കുട്ടിയുടെ ആശങ്കയും, ഭിന്നലിംഗക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളും അവതരിപ്പിക്കുന്നു. ഗര്‍ഭം ധരിച്ചാലെ അമ്മയാകാനാകൂ എന്ന വ്യവസ്ഥിതിയെ വീഡിയോ ചോദ്യം ചെയ്യുന്നു. അമ്മയ്ക്ക് ഞാനൊരു ഡോക്ടറാകണമെന്നാണ്, എന്നാല്‍ എനിക്ക് എന്റെ അമ്മയുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന വക്കീലായാല്‍ മതി, എന്ന മകളുടെ സംഭാഷണത്തില്‍ വീഡിയോ തുടങ്ങുന്നു. എച്ച് ഐവി ബാധിതയായ അമ്മയുടെ മരണശേഷം, അവളെ ഏറ്റെടുക്കാന്‍ വരുന്ന ട്രാന്‍സ്‌ജെന്റര്‍ അമ്മയുടെയും അവര്‍ തമ്മിലുള്ള സ്‌നേഹ നിമിഷങ്ങളിലൂടെയുമാണ് വീഡിയോ കടന്നു പോകുന്നത്.ട്രാന്‍സ്‌ജെന്റര്‍ യുവതി ഗൗരി സാവന്താണ് അമ്മയായി പ്രത്യക്ഷപ്പെടുന്നത് . ഗൗരിയുടെ യഥാര്‍ത്ഥ ജീവിതത്തില്‍ പ്രചോദനമുള്‍ക്കൊണ്ടാണ് പരസ്യം നിര്‍മ്മിച്ചതെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.