Sunday 20 January 2019


'കടവുളെ നാട്ടില് പെണ്‍കളെ തടുക്കറെ'.....ശബരിമലയെക്കുറിച്ച് ഗാനം തമിഴ് പെണ്‍കൊടികള്‍ പാടുന്നു...

By anju.25 Oct, 2018

imran-azhar

ചെന്നൈ; ശബരിമലയില്‍ സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്ന സംഘപരിവാറിനു താക്കീതുമായി തമിഴ്‌നാട്ടില്‍ നിന്ന് സ്ത്രീകളുടെ ഒരു സംഗീത ശില്‍പം. പീപ്പിള്‍സ് ആര്‍ട്‌സ് ആന്റ് ലിറ്റററി അസോസിയേഷന്‍ (പിഎഎല്‍എ) തയ്യാറാക്കിയ വീഡിയോ വിനവ് എന്ന വെബ്‌സൈറ്റിലൂടെയാണ് ജനങ്ങളിലേക്കെത്തുന്നത്.

 

കടവുളെ നാട്ടില് പെണ്‍കളെ തടുക്കറെ...ഗോഡ്‌സ് ഓണ്‍ കണ്‍ട്രി ലേഡീസ് നോ എന്‍ട്രി എന്ത ന്യായം പറയും ചേട്ടാ ചേട്ടാ...എന്ന് തുടങ്ങുന്ന ഗാനമാണിത്. മലയാളികള്‍ ഇതിനോടകം തന്നെ ഈ ഗാനം ഏറ്റെടുത്തു കഴിഞ്ഞു.


പാട്ട് ഇങ്ങനെ.....

'കടവുളെ നാട്ടില്
പെണ്‍കളെ തടുക്കറെ…
ഗോഡ്‌സ് ഓണ്‍ കണ്‍ട്രി
ലേഡീസ് നോ എന്‍ട്രി
എന്ത ന്യായം പറയും ചേട്ടാ ചേട്ടാ…
is this fair , Tell me ചേട്ടാ ചേട്ടാ… ?

അയ്യപ്പ ബ്രഹ്മചാരി അവര്ക്കും ഡൗട്ടില്ലാ,
ആമ്പളേ സാമിങ്ക മേലെ എങ്കള്ക്കും ഡൗട്ടില്ലാ,
അരസ് സംഘീങ്കന്താ ആട്ത്‌ങ്കെ നടുവിലേ,
ഊന്‍ മേലെ ഡൗട്ട്ണ്ണാ നീ ഇര്ന്ത്‌ക്കോ വീട്ട്‌ലേ…'