Wednesday 28 June 2017

വൈറലായ ഈ പെൺകുട്ടിയെ അറിയാമോ... ? : സംവിധായകന്‍ മോഹന്‍

By BINDU PP.16 Jun, 2017

imran-azhar

 

 


സോഷ്യൽ മീഡിയിലൂടെ വൈറലായ മുഖങ്ങൾ ഒരുപാടുണ്ട്. നവമാധ്യമങ്ങളിലൂടെ ഹിറ്റായി വന്ന പലരും പിന്നിട് പിന്നണി ഗായകരും , അഭിനയ രംഗത്തേക്കും വന്നിട്ടുണ്ട്. സോഷ്യൽ മീഡിയിലൂടെ വൈറലായ ഒരു ഡബ്ബ്‌സ്മാഷ് വീഡിയോയിലെ ഈ പെണ്‍കുട്ടിയെ തിരഞ്ഞ് സംവിധായകന്‍ മോഹന്‍.ചതിക്കാത്ത ചന്തു എന്ന ചിത്രത്തില്‍ സലീം കുമാര്‍ പറയുന്ന ഒരു ഡയലോഗാണ് ഈ പെണ്‍കുട്ടി പറഞ്ഞിരിക്കുന്നത്. ഈ കലകാരിയെ ഞങ്ങള്‍ അന്വേഷിക്കുന്നു എന്ന കുറിപ്പോടെ മോഹന്‍ ഡബ്ബ്‌സ്മാഷ് വീഡിയോ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തു. എന്തായാലും സംവിധായകന്‍ അന്വേഷിക്കുന്ന പെണ്‍കുട്ടിയെ തപ്പി സോഷില്‍ മീഡിയ ഇറങ്ങിക്കഴിഞ്ഞു.