Thursday 24 August 2017

ഞരമ്പു രോഗിയ്ക്ക് എട്ടിന്റെ പണി കൊടുത്തു ഉമാമഗേശ്വരി എന്ന പെൺകുട്ടി

By BINDU PP.18 May, 2017

imran-azhar

 

 

ഞരമ്പു രോഗിയ്ക്ക് എട്ടിന്റെ പണി കൊടുത്തു ഉമ എന്ന പെൺകുട്ടി. ട്രെയിനിൽ യാത്ര ചെയ്യുന്ന പെൺകുട്ടിയുടെ എതിർവശത്ത് ഇരുന്ന് വീഡിയോ എടുത്ത സഹയാത്രകാരനാണ് പെൺകുട്ടി പണികൊടുത്തത്.സംഭവത്തെക്കുറിച്ച് ഉമ പറയുന്നതിങ്ങനെ ''ഒരു സുഹൃത്തിനെ കാണാൻ ഔട്ട്റാമിൽ നിന്ന് ഹാർബർഫ്രണ്ടിലേക്ക് ട്രെയിനിൽ യാത്രചെയ്യുമ്പോഴാണ് അയാൾ എനിക്കെതിർവശത്തുള്ള സീറ്റിൽ വന്നിരുന്നത്. നിരവധി സീറ്റുകൾ ഒഴിഞ്ഞുകിടന്നിട്ടും അയാൾ എനിക്കെതിർവശത്തു വന്നിരുന്നതു കൊണ്ടാണ് ഞാനയാളെ ശ്രദ്ധിച്ചത്. സീറ്റിൽ ഇരുന്നപ്പോൾ മുതൽ അയാൾ ഫോണിൽ എന്തോ തിരയുന്നതുപോലെയിരിക്കുന്നതു കണ്ടു. അയാളുടെ ഫോണിന്റെ പ്രതിഫലനം ട്രെയിനിനന്റെ ജനാലയിൽ കണ്ടപ്പോഴാണ് അയാൾ ഫോണിൽ എന്റെ വിഡിയോ പകർത്തുകയാണെന്ന സത്യം ഞാൻ തിരിച്ചറിഞ്ഞത്. പുകഞ്ഞുകത്തിയ രോഷത്തെ കടിച്ചമർത്തി ആ ദൃശ്യങ്ങൾ ഞാൻ എന്റെ ഫോണിൽ റെക്കോർഡ് ചെയ്തു. ആ വിഡിയോ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. അധികം വൈകാതെ പൊലീസ് എത്തി അയാളെ കുടുക്കി. കൂടുതൽ പരിശോധനയിൽ അയാളുടെ ഫോണിൽ നിന്ന് ഇത്തരം നിരവധി വിഡിയോകൾ കണ്ടെടുത്തതായും പൊലീസ് സ്ഥിരീകരിച്ചു.