By Sooraj Surendran.13 May, 2020
ഭക്ഷ്യശൃംഖലയുടെ ഏറ്റവും മുകളിലാണ് പരുന്തിന്റെ സ്ഥാനം. പരുന്ത് കണ്ണ് ചിമ്മുന്നത് എത്ര പേർ കണ്ടിട്ടുണ്ട്? കണ്ടിട്ടില്ലാത്തവർക്ക് കാണാനൊരു അവസരം. ഒരു ഭീമൻ പരുന്ത് കണ്ണ് ചിമ്മുന്ന സ്ലോ മോഷൻ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. ന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസറായ പര്‍വീണ്‍ കസ്വാന് ആണ് ഈ അത്യപൂർവ ദൃശ്യം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. 2019-ല്‍ ഗാവിന് ഫ്രീ പകര്‍ത്തിയതാണ് പരുന്ത് കണ്ണു ചിമ്മുന്നതിന്റെ ഈ സ്ലോ മോഷന്‍ വീഡിയോ. കണ്ണിലെ പൊടിയും അഴുക്കുകളുമൊക്കെ തുടച്ചുമാറ്റുന്നത് ഈ കണ്ണുചിമ്മലിലൂടെയാണ്.
This is how an #Eagle blinks. Incredible nature captured by Gavin Free in slow motion. They have nictating membranes which slide across eye from front to back, wiping dust & durt. pic.twitter.com/kTNJBFyOGt
This is how an #Eagle blinks. Incredible nature captured by Gavin Free in slow motion. They have nictating membranes which slide across eye from front to back, wiping dust & durt. pic.twitter.com/kTNJBFyOGt
— Parveen Kaswan, IFS (@ParveenKaswan) May 10, 2020
സോഷ്യൽ മീഡിയകളിൽ വളരെ മികച്ച സ്വീകാര്യതയാണ് ഈ വീഡിയോക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. 60 ല്‍ അധികം പക്ഷികള്‍ ഉള്‍പ്പെടുന്ന അസിപ്രിഡേ കുടുംബത്തില്‍ ഉള്‍പ്പെടുന്ന പക്ഷികളാണ് ഇവ. മത്സ്യം, തവള, എലി എന്നിവയാണ് ഇവയുടെ പ്രധാന ആഹാരം. ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് ഇവ കൂടൊരുക്കുന്നതും മുട്ടയിടുന്നതും. ഇവയെ ചെമ്പരുന്ത് എന്ന വിളിപ്പേരിലും അറിയപ്പെടുന്നു.
--------------------------------------------------------------------------