Sunday 09 December 2018


ഇവര്‍ സൈബറിടത്തില്‍ വൈറലായവര്‍ !!!

By Anju N P.29 Dec, 2017

imran-azhar

 

 

രണ്ടായിരത്തി പതിനേഴ് കടന്നുപോകുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായ നിരവധിപേരുണ്ട്. ചിത്രത്തിലൂടെയും വീഡിയോയിലീടെയും പാട്ടിലൂടെയും ഒക്കെ ഇവര്‍ സൈബറിടത്തില്‍ വൈറലായി. അവരെ പരിചയപ്പെടാം.....

 

ജനിച്ചയുടനെ നടന്ന കുഞ്ഞ്- ജനിച്ച് നിമിഷങ്ങള്‍ക്കകം നടന്ന കുഞ്ഞിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായത് ആരും മറന്നുകാണില്ല. ജനിച്ച ഉടനെ ഡോക്ടര്‍ കയ്യിലെടുത്ത നവജാത ശിശു കാലുകള്‍ ഉയര്‍ത്തുകയും ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് നടക്കുകയും ചെയ്തു. നിരവധിപേരാണ് സോഷ്യല്‍മീഡിയയില്‍ ഈ വീഡിയോ ഷെയര്‍ ചെയ്തത്.

 

സിവക്കുട്ടി- മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ കുഞ്ഞു മകള്‍ സിവക്കുട്ടിയാണ് മറ്റൊരു താരം. അമ്പലപ്പുഴേ ഉണ്ണി കണ്ണനോട് നീ...എന്ന പാട്ടുപാടിയാണ് ഈ കൊച്ചു മിടുക്കി മലയാളികളെ കയ്യിലെടുത്തത്. ക്രിസ്മസ് പാട്ട് പാടിയും വട്ടത്തില്‍ ചപ്പാത്തി പരത്തിയുമൊക്കെ ഈ 2 വയസ്സുകാരി ഇപ്പോള്‍ ഓണ്‍ലൈന്‍ ലോകത്ത് നിറസാന്നിദ്ധ്യമാണ്.


മെട്രോയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്- ട്രാന്‍സ്ജെന്‍ഡേഴ്സിന് ജോലി നല്‍കുന്ന ലോകത്തെ ആദ്യ മെട്രോ എന്ന പദവി കൊച്ചി മെട്രോയ്ക്ക് സ്വന്തമായി. ആദ്യഘട്ടത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ട 23 പേര്‍ക്കാണ് കൊച്ചി മെട്രോയില്‍ ജോലി നല്‍കിയിരിക്കുന്നത്. ഫേസ്ബുക്കിലൂടെ ഈ വാര്‍ത്ത പ്രചരിച്ചതോടെ ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും അഭിനന്ദനങ്ങള്‍ ഒഴുകിയെത്തി. സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്തിരുന്നു ഈ സംഭവം.


ജോസഫ് അന്നംകുട്ടി ജോസ്- ഒരു റേഡിയോ ജോക്കിയെങ്കിലും തന്റെ 27-ാം വയസ്സില്‍ ആത്മകഥയെഴുതി പേരെടുത്ത് താരമായ വ്യക്തിയാണ് ജോസഫ് .എഫ്.ടി.വി കണ്ട് അമ്മയാല്‍ പിടിക്കപ്പെട്ട തന്റെ ബാല്യകാല കഥ ഫേസ്ബുക്കില്‍ വീഡിയോ ആയി പങ്കുവെച്ചതോടെയാണ് ജോസഫ് താരമായത്. പിന്നീട് അന്നം കുട്ടി എന്ന അമ്മയുടെ പേരും തന്റെ പേരിനൊപ്പം ചേര്‍ത്ത് എഫ്.ബി പേജിലൂടെ നിരവധി വീഡിയോകള്‍. ഒപ്പം റേഡിയോ മിര്‍ച്ചിയില്‍ ആര്‍.ജെയും. മീ ടു ഹാഷ് ടാഗില്‍ ആണിനേയും പെണ്ണിനേയും പറ്റിയിട്ട വീഡിയോയും ആര്‍ത്തവത്തെകുറിച്ച് ആദ്യമായി ഒരു ചെറുപ്പക്കാരന്‍ നടത്തിയ പ്രസംഗവും മദേഴ്‌സ് ഡേ വീഡിയോയുമെല്ലാം ഏറെ വൈറലായി.


നിയോഗ് കൃഷ്ണ-ലോകത്തിലെ ഏറ്റവും സാഹസിക മത്സരമായ ആര്‍ട്ടിക് പോളാര്‍ എക്സ്ട്രീം എക്സ്പെഡീഷനില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് നിയോഗ് ആണ്. ആഗോള അടിസ്ഥാനത്തില്‍ നടത്തിയ വോട്ടെടുപ്പിലൂടെയാണ് നിയോഗ് ഒന്നാം സ്ഥാനത്ത് എത്തിയത്. ഇതിന് നിയോഗിനെ പിന്തുണച്ചതോ സോഷ്യല്‍മീഡിയയും.

 

അനസ്താസ്യ നയാസേവ- ലോകത്തിലെ ഏറ്റവും സുന്ദരിയായ കുട്ടി ആരെന്നുള്ള ചോദ്യത്തിന് ഉത്തരമാണ് അനസ്താസ്യ നയാസേവ. ഔദ്യോഗികമായി ആരും നയാസേവയെ ലോകത്തിലെ സുന്ദരിയായ കുട്ടിയായി തെരഞ്ഞടുത്തിട്ടില്ലെങ്കിലും സോഷ്യല്‍മീഡിയയുടെ കണ്ണില്‍ അവര്‍ക്ക് ലോകസുന്ദരി പട്ടം നല്‍കിക്കഴിഞ്ഞു.

 

സഹര്‍ തബര്‍- ആഞ്ജലീന ജോളിയെ പോലെയാകാന്‍ 50 ശസ്ത്രക്രിയകള്‍ നടത്തിയെന്ന വാര്‍ത്ത പ്രചരിച്ചാണ് സൈബറിടത്തില്‍ സഹര്‍ തബര്‍ ശ്രദ്ധിക്കപ്പെട്ടത്. നടിയെ പോലെ ആവുന്നതിന് നടത്തിയ ശാസ്ത്രക്രിയകള്‍ മൂലം മുഖം വീരൂപമായി. സോഷ്യല്‍മീഡിയയില്‍ ഇവരുടെ ചിത്രം സഹിതം വാര്‍ത്ത പ്രചരിച്ചതോടെ ഇവരെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും അഭിപ്രായങ്ങളുമായെത്തുകയായിരുന്നു.

 


സഹില്‍ ബാട്ടവ്- സഹില്‍ ബാട്ടവ്; ഇവനാണ് ജീപ്പിനെ തടഞ്ഞ ഹീറോ. ഇന്റര്‍നെറ്റില്‍ ഒരു ദിവസം വന്ന വീഡിയോയിലൂടെയാണ് സഹില്‍ പ്രശസ്തനായത്. വണ്‍വേ തെറ്റിച്ചെത്തിയ ജീപ്പിന് മുന്നില്‍ ബൈക്ക് നിര്‍ത്തി അതില്‍ ഇരിക്കുന്ന ധീരനായ ഒരു യുവാവിന്റേതാണത്. ശേഷം യുവാവിനെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തി. റോങ് സൈഡില്‍ വണ്‍വേ തെറ്റിച്ചു വന്ന ജീപ്പിന്റെ മുന്നിലാണ് യുവാവ് തന്നെ ബൈക്കുമായി നിന്നത്. ഇതോടെ സോഷ്യല്‍മീഡിയയില്‍ സഹിലിന് അഭിനന്ദനപ്രവാഹമായിരുന്നു.

 


ജീവന്‍ രക്ഷിച്ച പോലീസുകാരനെ ചിരി സമ്മാനിച്ച് കുഞ്ഞ് - തന്റെ ജീവന്‍ രക്ഷിച്ച പോലീസുകാരന് നിറഞ്ഞ ചിരി സമ്മാനിച്ച കുഞ്ഞിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ ഏറെ വൈറാലിയിരുന്നു. നാലുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുത്തവരുടെ കൈകളില്‍ നിന്നാണ് ഹൈദരാബാദ് പോലീസ് രക്ഷിച്ചത്.

 

പച്ചക്കറി വില്‍പ്പനക്കിടെ ഉറങ്ങിപ്പോയ ബാലന്‍- വിയറ്റ്‌നാമില്‍ നിന്നൊരു ചിത്രം. പച്ചക്കറിവില്‍പനയ്ക്കിടെ ഉറങ്ങിപ്പോയ ഒരു കുഞ്ഞ് കുട്ടിയുടെ ചിത്രമാണിത്. സോഷ്യല്‍മീഡിയയില്‍ നിരവധി ലൈക്കുകളും കമന്റുകളും ഷെയറുകളും ഈ ചിത്രത്തെ തേടിയെത്തി.


സോറയുടെ കരച്ചില്‍- ജമ്മു കാശ്മീരില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട എഎസ്ഐ അബ്ദുള്‍ റഷീദിന്റെ മകള്‍ സോറ അച്ഛന്റെ മൃതദേഹത്തിന് മുമ്പില്‍ നിന്ന് പൊട്ടിക്കരയുന്ന ചിത്രം. സോഷ്യല്‍മീഡിയയുടെ കണ്ണീരായി മാറിയ ചിത്രമാണിത്. ട്വിറ്ററിലൂടെ വൈറലായ ചിത്രം കണ്ട് അവള്‍ക്കുവേണ്ടി പൊഴിച്ച ഒരു തുള്ളി കണ്ണീരനപ്പുറം അവളെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുക എന്ന വലിയ ദൗത്യം ക്രിക്കറ്റ് താരം ഗൗതം ഗംഭീറും ഏറ്റെടുത്തു.


ഭാര്യയുടെ മൃതദേഹവും ചുമന്ന് കിലോമീറ്ററുകള്‍- ആംബുലന്‍സ് വിളിക്കാന്‍ പണമില്ലാതെ ഭാര്യയുടെ മൃതദേഹവും ചുമന്ന് കിലോമീറ്ററുകള്‍ താണ്ടിയ ദാനാ മാഞ്ചിയുടെ ചിത്രവും വീഡിയോയും സോഷ്യല്‍മീഡിയയുടെ കണ്ണീരായി. അജിത് സിംഗ് എന്ന മാധ്യമപ്രവര്‍ത്തകനാണ് ഈ ദൃശ്യം ലോകത്തിനുമുന്നിലെത്തിച്ചത്. ഭുവേനേശ്വറിലെ കാളഹസ്തി ഗ്രാമനിവാസിയാണ് മാഞ്ചി. വാര്‍ത്ത സോഷ്യല്‍മീഡിയയിലൂടെ ലോകശ്രദ്ധ നേടിയതോടെ വിവിധ മേഖലകളില്‍ നിന്ന് മാഞ്ചിക്ക് സഹായമെത്തുകയും ചെയ്തു.

 

ജിമിക്കി ഫീവര്‍- മലയാളത്തിലെ വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മല്‍ എന്ന ഗാനം ഏറെ വൈറലായി. ഇത് ഏറ്റെടുത്ത് ഓരോരുത്തരം സ്വന്തമായി ചുവടുവെച്ച് വീഡിയോ ഇറക്കിയതോടെ യൂട്യൂബില്‍ ഏറെ ഹിറ്റായ മലയാള ഗാനമായി ജിമിക്കി കമ്മല്‍