Sunday 23 July 2017

ഈ ഫോട്ടോ ഷെയർ ചെയ്താൽ കേസ്

By BINDU PP.13 Jul, 2017

imran-azhar



 


സോഷ്യൽ മീഡിയയിലെ വ്യാജ പ്രചരണത്തിനെതിരെ പോലീസ് രംഗത്ത്. നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടർന്ന് അറസ്റ്റിലായ ദിലീപ് രണ്ടുപോലീസ്‌കാർക്കൊപ്പം സെൽഫി എടുത്ത പടം സോഷ്യൽ മിഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. "പോലീസ് സ്റ്റേഷനിലെ അവസ്ഥ' എന്ന തലക്കെട്ടോടുകൂടിയാണ് ചിത്രം വൈറലായിക്കൊണ്ടിരിക്കുന്നത്.ഇരിങ്ങാലക്കുടയിൽ "ജോർജേട്ടൻസ് പൂരം' എന്ന സിനിമയുമായി ബന്ധപ്പെട്ട് ദീലിപ് എത്തിയപ്പോൾ ഇരിങ്ങാലക്കുട സ്റ്റേഷനിലെ സിപിഒമാരായ അരുണ്‍, പ്രസാദ് എന്നീ പോലീസുകാർ പകർത്തിയ സെൽഫിയാണ് ഫേസ്ബുക്ക്, വാട്ട്സ് ആപ്പ് മാധ്യമങ്ങൾ വഴി വ്യാജ വാർത്തയായി പ്രചരിക്കുന്നത്.തെറ്റായ വാർത്ത സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നത് ഐടി ആക്ട് പ്രകാരം നടപടിയെടുക്കാവുന്ന കുറ്റമാണെന്നു പോലീസ് വൃത്തങ്ങൾ അറിയിച്ചു.