Monday 19 February 2018

ചതിച്ചതാ എന്നെ ചതിച്ചതാ ....കൊച്ചുമിടുക്കിയെയും പകർത്തിയ ഫോട്ടോഗ്രാഫറെയും കണ്ടുകിട്ടി !!!

By BINDU PP.09 May, 2017

imran-azhar

 

 

 

ഒടുവിൽ കണ്ടെത്തി നമുക്കിടയിൽ വൈറലായ ആ കൊച്ചു മിടുക്കിയെയും അത് കാമറയിൽ പകർത്തിയ ഫോട്ടോഗ്രാഫറെയും. കൊച്ചു മിടുക്കിയുടെ വീഡിയോ രണ്ട് പ്രാവശ്യം കാണാത്തവരുടെ എണ്ണം വളരെ ചെറുതായിരിക്കും. അത്രയ്ക്ക് എല്ലാവരുടെയും മനം കവർന്ന കൊച്ചുമിടുക്കിയാണ് ഇത്.കഴിഞ്ഞ കുറച്ചു മാസങ്ങളായി നവ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ വീഡിയോയെക്കുറിച്ചാണ് പറഞ്ഞത്. ‘ചതിച്ചതാ, എന്നെ ക്യാമറമാന്‍ ചതിച്ചതാ’ എന്ന ക്യാപ്ഷനോടെ മുഖത്ത് പലവിധ ഭാവങ്ങൾ വിരിയിച്ച് നവരസങ്ങളും പിന്നെ വേറെ കുറെ രസങ്ങൾ സ്വന്തമായി ചെയ്തും സ്വയമൊരു ലോകം തീർത്ത നാലോ അഞ്ചോ വയസ്സുള്ള കൊച്ചു പെൺകുട്ടിയുടെ വീഡിയോ ഏവരെയും ആകർഷിച്ചിരുന്നു.2016 സെപ്തംബറില്‍ കോഴിക്കോട് ബിജെപിയുടെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി മുതലക്കുളം മൈതാനത്ത് നടന്ന പതാക ജാഥ സമാപനം കവര്‍ ചെയ്യാന്‍ എത്തിയ കോഴിക്കോട് ഏഷ്യാനെറ്റ് കേബിള്‍ വിഷനിലെ ക്യാമറമാന്‍ കൃതേഷ് വേങ്ങേരിയാണ് ഈ പെണ്‍കുട്ടിയുടെ നിഷ്കളങ്കമായ ദൃശ്യം പകര്‍ത്തിയത്.
പ്രചരണ ഗാനത്തിന് അനുസരിച്ച് ആടിയും, പാടിയും മറ്റാരെയും ശ്രദ്ധിക്കാതെ മുഖം കൊണ്ട് ഭാവങ്ങള്‍ മാറി മാറി കാണിച്ചും കളിക്കുന്ന കൊച്ചു സുന്ദരിയെ ഒരു കൗതുകത്തിനാണ് കൃതേഷ് തന്റെ ക്യാമറയിലാക്കിയത്. പിന്നീട് ഈ വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.തലശ്ശേരി കലായി മാക്കൂട്ടം സ്വദേശി വിജേഷ് ഷീജ ദമ്പതികളുടെ ഇളയ മകളായ ശിവന്യയാണ് വീഡിയോയിലൂടെ എല്ലാവരുടെയും പ്രിയങ്കരിയായി മാറിയ ആ കൊച്ചു സുന്ദരി. തലശ്ശേരി അമൃത സ്കൂളില്‍ യുകെജി വിദ്യാര്‍ത്ഥിനിയാണ് ശിവന്യ

 

വീഡിയോ കാണാം ........