Thursday 23 May 2019


'ഇതാണ് യഥാര്‍ത്ഥ ചങ്ക്'....സോഷ്യല്‍ മീഡിയയില്‍ വൈറലായ ചങ്കുകളുടെ വീഡിയോ കാണാം

By anju.04 Mar, 2019

imran-azhar


കല്യാണത്തിന് സദ്യ കഴിക്കുന്ന രണ്ട് കൂട്ടുകാരുടെ ആത്മബന്ധം വ്യക്തമാക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. സുഹൃത്തുക്കളായാല്‍ ഇങ്ങനെ വേണമെന്ന് കാണിച്ച് തരുകയാണ് ഈ യുവാക്കള്‍. സദ്യ നടക്കുന്നതിനിടെ കയ്യൊടിഞ്ഞിരിക്കുന്ന സുഹൃത്തിന് ചോറ് വാരിക്കൊടുകയാണ് തൊട്ടടുത്തിരുന്ന മറ്റൊരു സുഹൃത്ത്. തന്റെ ചങ്ക് വാരിത്തരുന്ന ചോറ് യാതൊരു മടിയും കൂടാതെ സുഹൃത്ത് കഴിക്കുന്നതും വീഡിയോയില്‍ കാണാം.

 


സുഹൃത്തുക്കള്‍ക്കൊപ്പം വിവാഹത്തിനെത്തിയതാണ് ഇവര്‍. വിവാഹത്തിന് ശേഷം സദ്യ കഴിക്കാന്‍ ഇരുന്നപ്പോഴാണ് കയ്യൊടിഞ്ഞത് കാരണം ഭക്ഷണം കഴിക്കാള്‍ സുഹൃത്ത് ബുദ്ധിമുട്ടുന്നത് തൊട്ടടുത്തിരിക്കുന്ന സുഹൃത്ത് കണ്ടത്. പിന്നെ ഒന്നും നോക്കിയില്ല, സപൂണുകൊണ്ട് കഷ്ടപ്പെട്ട് ഭക്ഷണം കഴിക്കുകയായിരുന്ന സുഹൃത്തിന്റെ കയ്യില്‍നിന്ന് സ്പൂണ്‍ മാറ്റി അവന്‍ വാരി നല്‍കി.

 


സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോ അമ്പതിനായിരത്തിലധികം ആളുകളാണ് ഇതുവരെ കണ്ടത്. സുഹൃത്തുക്കളായാല്‍ ഇങ്ങനെ വേണമെന്നാണ് സോഷ്യല്‍ മീഡിയ ഒന്നടക്കം പറയുന്നത്.

https://www.instagram.com/p/BuiUBNgjV3I/?utm_source=ig_web_copy_link