Wednesday 12 December 2018


'വൊയേജ് ഓഫ് ടൈം ' :ഭാനുപ്രിയക്ക് പറയാനുള്ളത് ....

By Bindu PP.16 Jan, 2018

imran-azhar

 

 

 

കണ്ണൂരിന്റെ മണ്ണിൽ നിന്ൻ ഒട്ടും  പരിചയമില്ലാത്ത കൊച്ചിയിൽ  രണ്ട പകലും ഒരു രാത്രിയും ഭാനുപ്രിയ പുതുശ്ശേയി നടന്നു.'വൊയേജ് ഓഫ് ടൈം ' എന്ന ടൈറ്റിലോട് കൂടി ഭാനുപ്രിയ ഫേസ്ബുക്കിൽ ഷെയർ ചെയ്ത ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മിഡിയയിൽ വൈറലാണ്. ഒരു ഫോട്ടോ ഷൂട്ടിന്റെ ഭാഗമായാണ് ഭാനു കൊച്ചിയിലെ പല സ്ഥലങ്ങളിലും നടന്നതെങ്കിലും അനുഭവിക്കേണ്ടി  വന്നത് പെണ്ണിന് നേരെയുണ്ടായ തുറിച്ച് നോട്ടങ്ങളായിരുന്നു. ഈ പെണ്ണിന്റെ 15 ഫോട്ടോകളിലും നമുക്ക് അത് കാണാൻ സാധിക്കും. ചുറ്റുപാടും അവളോട് മനോഭാവം വിവരിക്കുന്നതാണ് ഓരോന്നും.വ്യത്യസ്ത ഭാവങ്ങളാണ് ഓരോ ചിത്രത്തിലും നിറഞ്ഞു നില്കുന്നത്.കൊച്ചിയിലൂടെയുള്ള ഒരു യാത്ര എന്ന നിലയ്ക്കാണ് അഭിലാഷ് മുല്ലശ്ശേരിയും സുഭാഷ് മന്ത്രയും ഈ ഫോട്ടോഷൂട്ട് നടത്തിയത്. ആയിരത്തിലേറെ ചിത്രങ്ങള്‍ അവര്‍ പകര്‍ത്തിയെങ്കിലും 15 എണ്ണമെ പുറത്തുവിട്ടിട്ടുള്ളു.


ഭാനുപ്രിയയെ കുറിച്ച് ...

സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ഇംഗ്ലീഷ് ബിരുദാന്തര ബിരുദം നേടി , പയ്യന്നൂർ കോളേജിൽ അദ്ധ്യാപികയായി തുടരുകയായിരുന്നു. ചെറുപ്പം മുതലുള്ള മോഹമായ അഭിനയിത്തിലേക്കും നൃത്തത്തിലേക്കും ഭാനു വഴിത്തിരിക്കാം എന്ന ദൃഢനിശ്ചയത്തിൽ എത്തിച്ചേരുന്നത്. രണ്ട ഹ്രസ്വചിത്രങ്ങളിൽ ഭാനു അഭിനയിച്ചിട്ടുണ്ട്. നൃത്തവും അഭിനയത്തോടൊപ്പം കൊണ്ടുപോകാനാണ് ഭാനു ആഗ്രഹിക്കുന്നത്. കുടുംബമാണ് ഭാനുവിന്റെ മുഴുവൻ സപ്പോർട്ട് നൽകുന്നത്.

 

ചിത്രങ്ങൾ കാണാം....