Sunday 09 December 2018


ചൂളമടിച്ചു; ഏഷ്യന്‍ റിക്കാര്‍ഡ് നേടി

By Abhirami Sajikumar.27 Feb, 2018

imran-azhar

 

അവര്‍ 150 പേരും ഒരുമിച്ചു ചൂളമടിച്ചു കറക്കി വീഴ്ത്തിയത് ഏഷ്യാ ബുക്‌സ് ഓഫ് റിര്‍ഡ്‌സും, ഇന്ത്യാ ബുക്‌സ് ഓഫ് റിക്കാര്‍ഡ്‌സും. ഇന്ത്യന്‍ വിസിലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ഇന്നലെ എറണാകുളം ടൗണ്ഹാളില്‍ റിക്കാര്‍ഡ് ലക്ഷ്യമിട്ട് ചൂളമടിച്ചു പാട്ടുപാടി 150 പേര്‍ പ്രകടനം നടത്തിയത്.സാരെ ജഹാംസെ അഛാ, ഹം ഹോംഗെ കാമിയാബ് എന്നീ ഗാനങ്ങളാണ് എല്ലാവരുമൊരുമിച്ചു ചൂളമടിച്ചു പാടിയത്.

ചൂളമടിക്കാനെത്തിയവരില്‍ 75 പേര്‍ മലയാളികളായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം പ്രായഭേദമന്യേ ചൂളമടിച്ചു ഒന്നിച്ചു കൂടിയ ഇവരില്‍ ഡോക്ടര്‍മാരും, എന്‍ജിനീയര്‍മാരും, അധ്യാപകരും, പോലീസുകാരുമെല്ലാം ഉണ്ടായിരുന്നു

ഏഴു വയസുകാരന്‍ മികുല്‍ മധുവും, മുബൈ സ്വദേശിയായ 71 കാരന്‍ ചന്ദ്രകാന്ത് ഠാക്കൂറും പരിപാടിയുടെ മുഖ്യ ആകര്‍ഷണമായി. ഏഷ്യാ ബുക്‌സ് ഓഫ് റിക്കാര്‍ഡ്‌സിനെ പ്രതിനിധീകരിച്ച് അശോക് കുമാര്‍ ശര്‍മയും, ഇന്ത്യാ ബുക്‌സ് ഓഫ് റിക്കാര്‍ഡ്‌സിനെ പ്രതിനിധീകരിച്ച് രാധ ശര്‍മയുമാണ് പ്രകടനം നീരീക്ഷിക്കാനെത്തിയത്.