Wednesday 24 January 2018

ആത്മാവുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു; ടെലിപതി മൂലമെന്ന് പെണ്‍കുട്ടി

By Anju N P.08 Dec, 2017

imran-azhar

 


ലണ്ടന്‍ :മരിച്ച ഒരു വ്യക്തിയുടെ ആത്മാവുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടെന്ന് അവകാശപ്പെട്ട് പെണ്‍കുട്ടി . ലണ്ടന്‍ സ്വദേശിനിയായ സിയാന്‍ ജെയിംസണ്‍ എന്ന 26 കാരിയാണ് താന്‍ ഒരു മരിച്ച വ്യക്തിയുടെ ആത്മാവുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാമുകനായ സിയാമുമായി വേര്‍പിരിഞ്ഞ് ലണ്ടനില്‍ നിന്നും മാറി വെയില്‍സിലെ ഒരു വാടക വീട്ടില്‍ കഴിയുകയായിരുന്നു സിയാന്‍. വീട്ടുടമസ്ഥന്‍ ഉപേക്ഷിച്ച് പോയ ചില പുസ്തകങ്ങളും ഫോട്ടോകളും ആ ഭവനത്തില്‍ ഉണ്ടായിരുന്നു. ഒരു യുവാവിന്റെ ഫോട്ടോയും മുറിയില്‍ തൂക്കിയിട്ടിണ്ടായിരുന്നു.

 

രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ താന്‍ പഴയ കാമുകനെ സ്വപ്നം കണ്ടു. കാമുകന്‍ തന്റെ കൂടെ കിടക്കുന്നത് പോലെയാണ് പെണ്‍കുട്ടിക്ക് ആദ്യം അനുഭവപ്പെട്ടത്. പെട്ടെന്ന് ഉറക്കത്തില്‍ നിന്നും ഞെട്ടിയ പെണ്‍കുട്ടിക്ക് തന്റെ കിടക്കയില്‍ മറ്റൊരാള്‍ കൂടി ഉള്ളത് പോലെ അനുഭവപ്പെട്ടതായി തോന്നി.


പുറത്തേക്ക് ഓടുവാന്‍ ഒരുങ്ങിയ പെണ്‍കുട്ടിയുടെ തല ചുമരില്‍ ഇടിച്ചു താഴേക്ക് തെറിച്ച് വീണു. അപ്പോള്‍ പെണ്‍കുട്ടിയെ പിറകില്‍ നിന്നും യുവാവ് സ്പര്‍ശിച്ചു.നോക്കിയപ്പോള്‍ചുമരിലെ ഫോട്ടോയിലുള്ള യുവാവാണ് തന്റെ അടുത്തുള്ളത് എന്ന കാര്യം യുവതി മനസ്സിലാക്കുന്നത്. തുടര്‍ന്ന് ഇരുവരും ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു എന്ന് സിയാന്‍ പറഞ്ഞു.

 

ഇരുവരും തമ്മില്‍ സംസാരമൊന്നും ഉണ്ടായില്ലെങ്കിലും ആ യുവാവിന്റെ പേര് റോബര്‍ട്ട് എന്നാണെന്നു പത്ത് കൊല്ലം മുമ്പാണ് ഇയാളുടെ മരണം സംഭവിച്ചതെന്ന് തനിക്ക് മനസ്സിലായതായും യുവതി അവകാശപ്പെടുന്നു. ടെലിപതി വഴിയായിരിക്കാം ഇത് സാധിച്ചതെന്നാണ് യുവതിയുടെ അവകാശ വാദം.