Sunday 25 June 2017

ബലാത്സംഗം ചെയ്യപ്പെടുന്ന സ്ത്രീ ലൈംഗികബന്ധം ആസ്വദിക്കുന്നുണ്ടോ? ബ്രിട്ടീഷ് യുവതിയുടെ മറുപടി വൈറൽ

By BINDU PP.17 May, 2017

imran-azhar



 

ബലാത്സംഗം ചെയ്യപ്പെടുന്ന സ്ത്രീ ലൈംഗികബന്ധം ആസ്വദിക്കുന്നുണ്ടോ? എന്ന ചോദ്യം ആവർത്തിച്ച് ചോദിച്ചിട്ടും വ്യത്യസ്ത ഉത്തരങ്ങളാണ് ലഭിച്ചത്. പല അഭിപ്രായമുള്ളവരും ഉണ്ട് നമുക്കിടയിൽ. എന്നാൽ ഈ ചോദ്യത്തിന് ചുട്ട മറുപടിയുമായി ഒരു ബ്രിട്ടീഷ് യുവതി രംഗത്ത്. പതിനൊന്ന് ട്വീറ്റുകളിലായാണ് യുവതിയുടെ മറുപടി. ബലാത്സംഗം ചെയ്യപ്പെടുമ്പോഴാണെങ്കിലും പുരുഷ ലൈംഗികാവയവം സ്ത്രീ ജനനേന്ദ്രിയത്തില്‍ പ്രവേശിക്കുമ്പോള്‍ ശരീരസ്രവം പുറപ്പെടുവിക്കും. ഇതിനര്‍ത്ഥം സ്ത്രീ ലൈംഗികത ആസ്വദിക്കുന്നു എന്നല്ല. മറിച്ച് അത് ശാരീരിക പ്രത്യേകത കൊണ്ട് സംഭവിക്കുന്നതാണ്. ഒരു സ്ത്രീയ്ക്ക് ബലാത്സംഗത്തിന്റെ ഫലമായി ലൈംഗികാനുഭൂതി ലഭിച്ചാലും രതിമൂര്‍ച്ഛ സംഭവിച്ചാലും അവള്‍ അത് ആസ്വദിക്കുന്നു എന്ന് പറയാനാകില്ല. ഇരയെ ബലമായി കീഴ്‌പ്പെടുത്തിയുള്ള ലൈംഗിക വേഴ്ചയില്‍ പുരുഷന് രതിമൂര്‍ച്ഛ ലഭിച്ചാലും അയാള്‍ അത് ആസ്വദിച്ചു എന്നര്‍ത്ഥമില്ല. മറിച്ച് ശരീരിക പ്രതികരണം മാത്രമാണ് അത്. ബലാത്സംഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറേണ്ടതുണ്ടെന്ന് യുവതി പറഞ്ഞു.