Tuesday 20 August 2019




268 ഗ്രാം തൂക്കവുമായി ജനിച്ച നവജാത ശിശു അഞ്ചുമാസത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു

By anju.01 Mar, 2019

imran-azhar

ജപ്പാന്‍: വെറും 268 ഗ്രാം മാത്രം തൂക്കവുമായി ജനിച്ച നവജാത ശിശു അഞ്ചുമാസത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. ടോക്കിയോയിലെ കിയോ യൂണിവേഴ്സിറ്റി ആശുപത്രിയിലെ ഡോ തകേഷി അരിമിറ്റ്സുവിന്റെ തീവ്ര ചികിത്സക്കൊടുവില്‍ 268 ഗ്രാം മാത്രം തൂക്കമുണ്ടായിരുന്ന ആണ്‍കുട്ടി പൂര്‍ണ്ണ ആരോഗ്യവനായി വീട്ടിലേക്ക് മടങ്ങി.

 

2018 ഓഗസ്റ്റിലായിരുന്നു ടോക്കിയോ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ഈ ആണ്‍കുട്ടി ജനിച്ചത്. കൈക്കുമ്പിളില്‍ മാത്രം ഒതുങ്ങുന്ന വലിപ്പം മാത്രമുണ്ടായിരുന്ന കുഞ്ഞിനെ ലോകത്തിലെ 'ഏറ്റവും ചെറിയ കുട്ടി' എന്ന് വിശേഷിപ്പിക്കപ്പെട്ടു.

 

കുഞ്ഞിന്റെ ജനനം തൊട്ട് രണ്ടു മൂന്നു മാസക്കാലം തീവ്രമായ പരിചരണമായിരുന്നു ആശുപത്രിയില്‍ നടത്തിയത്. ആശുപത്രിയിലെ നവജാത ശിശുപരിചരണ യൂണിറ്റിലെ ഡോക്ടര്‍മാര്‍ കഞ്ഞിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയശേഷം ശ്വസനം, പോഷകാഹാരം എന്നിവ നല്‍കുക വഴി കുഞ്ഞിന് പിന്നീട് ആരോഗ്യം തിരികെ ലഭിക്കുകയായിരുന്നു.അഞ്ച് മാസക്കാലമാണ് കുഞ്ഞ് ആശുപത്രിയില്‍ കഴിഞ്ഞത്.

 

ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം മടങ്ങുമ്‌ബോള്‍ 3.2 കിലോ ഗ്രാം തൂക്കമുണ്ട്. അവന്റെ ഇപ്പോഴത്തെ വളര്‍ച്ചയില്‍ ഞാന്‍ സന്തോഷിക്കുന്നുവെന്നും അവന്‍ അതിജീവിക്കുമെന്ന് എനിക്ക് ഉറപ്പില്ലായിരുന്നുവെന്നുമാണ് കുഞ്ഞിന്റെ അമ്മ പറഞ്ഞത്.