Saturday 21 July 2018

യുവാക്കള്‍ക്കിടയില്‍ ട്രന്റായി കോണ്ടം ചലഞ്ച്

By Amritha AU.05 Apr, 2018

imran-azhar



ലണ്ടന്‍: യൂറോപ്പ് അമേരിക്കന്‍ ഐക്യനാടുകളിലെ യുവാക്കള്‍ക്കിടയില്‍ ട്രന്റായി കോണ്ടം ചലഞ്ച്. ലാറ്റക്‌സ് കോണ്ടം മൂക്കിനുള്ളിലൂടെ അകത്തേയ്ക്കു വലിച്ചു കയറ്റി വായിലൂടെ പുറത്തേയ്ക്ക് എടുക്കുന്നതാണു കോണ്ടം ചീറ്റല്‍ ചലഞ്ച്. ഇതിനോടകം തന്നെ ചലഞ്ചിന്റെ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

ചലഞ്ചിന്റെ 1993 ല്‍ കെന്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ഇത്തരം ഒരു ചലഞ്ച് പിറവിയെടുത്തത് എന്നാണ് റിപ്പോര്‍ട്ട്.ഒരു പെണ്‍കുട്ടി കോണ്ടം മൂക്കിലൂടെ കയറ്റി വായിലൂടെ പുറത്തെടുക്കുന്ന വീഡിയോ യൂട്യൂബില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് 2013 ലാണു കോണ്ടം ചീറ്റല്‍ ചലഞ്ച് സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ വൈറലായത്. കോണ്ടം വലിച്ചു കയറ്റുന്നതു മുതല്‍ വായിലൂടെ പുറത്തേയ്ക്ക് എടുക്കുന്നതു വരെയുള്ള വീഡിയോകള്‍ ചിത്രീകരിച്ചു പോസ്റ്റ് ചെയ്യണം. വിജയകരമായി ചലഞ്ച് പൂര്‍ത്തിയാക്കിയവര്‍ക്കു മറ്റുള്ളവരെ ഇതുപോലെ വെല്ലുവിളിക്കാനെന്നുളളതാണ് ചലഞ്ച്.

 

 

അതേ സമയം ഇതുവ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നു യൂട്യുബ് നീക്കം ചെയ്തു. കോണ്ടം മൂക്കിലൂടെ കയറ്റി വായിലൂടെ പുറത്തെടുക്കുന്ന സമയം ശ്വാസം മുട്ടല്‍ ഉണ്ടായേക്കാം എന്നും ഇതു ജീവന്‍ തന്നെ നഷ്മാക്കിയേക്കാം എന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എങ്കിലും ചലഞ്ചുകള്‍ ഏറ്റെടുക്കാന്‍ ഇഷ്ടപ്പെടുന്ന യുവതലമുറ കോണ്ടം ചലഞ്ചും ഏറ്റെടുത്തിരിക്കുകയാണ്. പക്ഷേ അല്‍പ്പം പിഴവു സംഭവിച്ചാല്‍ മരണവരേ സംഭവിച്ചേക്കാവുന്നതാണ് ചലഞ്ച്.