അനന്തപുരിയുടെ ഹൃദയമാണ് വെള്ളായണി കായലും, പുഞ്ചക്കരിയുമെല്ലാം. എങ്കിൽപ്പോലും നാഗരികതയുടെ തിരക്കുകളോ, പരക്കംപാച്ചിലോ ഒന്നും തന്നെ ഈ ഗ്രാമഭംഗിക്ക് അഭംഗി ചാർത്തിയിട്ടില്ല. വെള്ളായണി കായലിന്റെ തീരത്തോട് ചേര്‍ന്ന് ഹരിതാഭമായ പാടവരമ്പിലൂടെ അല്പം നടന്നാൽ പുഞ്ചക്കരി ഷാപ്പിലെത്താം. വിഴിഞ്ഞത്തു നിന്നുമെത്തുന്ന കടൽമൽസ്യങ്ങളും വെള്ളായണി കായലിലെ മൽസ്യങ്ങളും ചേർന്ന് മൽസ്യവിഭവങ്ങളുടെ രുചിമേളമാണ് ഇവിടെയെത്തുന്ന ഭക്ഷണപ്രിയരെ കാത്തിരിക്കുന്നത്. കടൽ മൽസ്യങ്ങളുടെയും, പുഴ മൽസ്യങ്ങളുടെയും കമനീയ കലവറയാണ് പുഞ്ചക്കരി ഷാപ്പിന്റെ ആകര്‍ഷണമെന്ന് പറയാതെ വയ്യ. കട്ല, ആറ്റുവള , വിളമീൻ, വരാൽ, കടൽ മോദാ, സിലോപ്പി തുടങ്ങിയ പുഴ മീൻ വിഭവങ്ങൾ പുഞ്ചക്കരി ഷാപ്പിലെ മാത്രം പ്രത്യേകതയാണ്.
സൂര്യന് ദിശമാറുമ്പോള്‍ തടാകത്തില്‍ നിറഭേദങ്ങളുടെ സുന്ദരദൃശ്യങ്ങള്‍ വന്നു നിറയുന്നു. നീല, പച്ച, പിന്നെ മാന്തളിര്, വയലറ്റ് നിറങ്ങള്‍. ഒരേ പരപ്പില്‍ ഇങ്ങുനിന്നങ്ങോളം വ്യത്യസ്ത വര്‍ണ്ണരാജികള്‍. നിലാവ് പൂത്തിറങ്ങുന്ന രാവുകളില്‍ പാംഗോങ് ഒരു പാല്ക്കടലാവുന്നു. ശൈത്യകാലത്താകട്ടെ മുകള്‍പ്പരപ്പില്‍ മഞ്ഞിന്റെ ധവളിമ നിറയും
ഏറെ നാളായി മനസ്സിൽ കൊണ്ട് നടക്കുന്ന ആഗ്രമായിരുന്നു. ആകാശത്ത് പറക്കണം എന്നുള്ളത്. എന്തായാലും അതിന്ന് സാധിച്ചു. കോവളം ഹവ്വാ ബീച്ച് കേന്ദ്രമാക്കി ആരംഭിച്ച കേരളത്തിലെ ആദ്യത്തെ പാരാ സെയ്ലിംഗ് പ്രവർത്തന സജ്ജമായി. അവിചാരിതമായി ഒരു ദിവസം സുഹൃത്തുക്കൾക്കൊപ്പം ചുറ്റിയടിക്കാൻ കോവളം വരെ പോയി. കോവിഡിന്റെ ഭീതിയകന്ന് ആളുകൾ കടലിന്റെ മാദക സൗന്ദര്യം ആസ്വദിക്കാൻ എത്തി തുടങ്ങിയിരിക്കുന്നു. അപ്പോഴാണ് അറിയുന്നത് കോവളത്ത് പാരാ സെയ്ലിംഗ് ആരംഭിച്ച വിവരം. അപ്പോൾ മുതൽ മനസ്സിലുണ്ടായ ത്വരയാണ് സാഹസികത നിറഞ്ഞ പാരാ സെയ്ലിംഗിന്റെ ഭയാനകമായ സൗന്ദര്യം നേരിട്ട് അനുഭവിച്ചറിയണമെന്നത്. പിന്നെ ഒട്ടും മടിച്ചില്ല ബോണ്ട് അഡ്വെഞ്ചർ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ സൂരജ് ഖാനുമായി ബന്ധപ്പെട്ടു. അദ്ദേഹം ഞങ്ങൾക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കി തന്നു. അഞ്ച് മിനിറ്റ് ആകാശത്തിലൂടെ പറക്കുന്നതിന് 2500 രൂപയാണ് ടിക്കറ്റ് ചാർജ്.
ഈ യൂറോപ്യന്‍ രാജ്യം സന്ദര്‍ശിക്കാന്‍ ഇന്ത്യക്കാര്‍ക്ക് വിസ വേണ്ട. പ്രകൃതി സൗന്ദര്യം നിറഞ്ഞുനില്ക്കുന്ന തെക്കു കിഴക്കന്‍ യൂറോപ്പിലെ രാജ്യമായ സെര്‍ബിയ ആണത്.
കോവിഡ് പശ്ചാത്തലത്തിൽ കേരള ട്രാവൽ മാർട്ട് വെർച്വലായി മാർച്ച് ഒന്ന് മുതൽ അഞ്ച് വരെ നടത്തുമെന്ന് ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 700 ൽ അധികം സെല്ലർമാർ മാർട്ടിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഭ്യന്തര ടൂറിസ്റ്റുകൾക്കും വിദേശ ടൂറിസ്റ്റുകൾക്കും മാർട്ടിൽ ഒരു പോലെ പ്രാധാന്യം ലഭിക്കും.
ആഭ്യന്തര വിമാനങ്ങളിൽ റിപ്പബ്ലിക് ദിന ഓഫർ വിൽപ്പനയുമായി ഗോ എയർ രംഗത്ത്. 859 രൂപ മുതൽ ആരംഭിക്കുന്ന കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 2021 ഏപ്രിൽ 22 മുതൽ ഡിസംബർ 31 വരെയുള്ള യാത്രകൾക്കായി 2021 ജനുവരി 22 മുതൽ 29 വരെയാണ് ടിക്കറ്റുകൾ വാങ്ങാൻ അവസരം. പ്രത്യേക നിരക്കുകൾ ഗോ എയർ ഫ്ലൈറ്റുകളിലെ വൺവേ യാത്രകൾക്കും മാത്രമേ ബാധകമാകൂ.
അനന്തപുരിയിലെത്തുന്നവര്ക്ക് കോവളം ബീച്ചുകള്‍, ശംഖുമുഖം, വേളി തുടങ്ങി ചില ഇഷ്ട സ്ഥലങ്ങളുണ്ട്. എന്നാല്‍ അധികമാരും ശ്രദ്ധയില്‍പ്പെടാത്ത കടല്‍ത്തീരമാണ് അടിമലത്തുറ. അടിമലത്തുറയെന്നാല് മലയടിവാരത്തിലെ കടല്‍ത്തീരമെന്ന് അര്‍ത്ഥം.
നീലവസന്തം തേടി ഹൈറേഞ്ചിലേക്ക് സഞ്ചാരികള്‍ ഒഴുകിയെത്തുകയാണ്. പൂത്തു നില്ക്കുന്ന കുറിഞ്ഞി കാണാന്‍ രാജമലയിലും കൊളുക്കുമലയിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
കൊളുക്കുമല ടീ ഫാക്ടറി, ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തേയിലത്തോട്ടം. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 8000 അടി ഉയരത്തില്‍ 500 ഏക്കറോളം സ്ഥലത്ത് കീടനാശിനികള്‍ക്കും രാസവളങ്ങള്‍ക്കും വഴിപ്പെടാതെ ഇവിടെ തേയില വളരുന്നു. അതുകൊ