Wednesday 07 December 2022




Italian town that attracts paying tourists

By santhisenanhs.11 Oct, 2022

imran-azhar

 

അതുല്യമായ വാസ്തുവിദ്യ, മഞ്ഞുമൂടിയ ചരിവുകൾ, ബീച്ചുകൾ, കാർഷിക വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ കൊണ്ട് മനോഹരമാണ്. ഇറ്റലിയുടെ വടക്ക് കിഴക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന ഫ്രിയൂലി വെനീസിയ ഗിയൂലിയ.

 

തെക്ക് സൗമ്യമായ ഓഷ്യാനിക് മുതൽ വടക്ക് ആൽപൈൻ കോണ്ടിനെന്റൽ വരെ, വൈവിധ്യമാർന്ന കാലാവസ്ഥയും ഭൂപ്രകൃതിയുമാണ് ഈ പ്രദേശത്തുടനീളമുള്ളത്.

 

ആല്‍പ്സ് പര്‍വ്വതഭാഗങ്ങളും വിശാലമായ പൈൻ വനങ്ങളും മേച്ചിൽപ്പുറങ്ങളും, പർവത തടാകങ്ങളും നിരവധി അരുവികളും ചെറിയ നദികളുമെല്ലാം ഈ പ്രദേശത്തെ അതീവമനോഹരമാക്കുന്ന ചില കാര്യങ്ങളാണ്.

 

മോണ്ടെ സോങ്കോളൻ, ടാർവിസിയോ, സെല്ല നെവിയ, ഫോർണി ഡി സോപ്ര, പിയാൻകവല്ലോ തുടങ്ങി പേരുകേട്ട ഒട്ടേറെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഈ പ്രദേശത്തുണ്ട്.

 

കിഴക്കൻ, പടിഞ്ഞാറൻ യൂറോപ്യൻ സംസ്കാരത്തിന്റെ മിശ്രിതത്തിന് പേരുകേട്ട സ്ഥലം കൂടിയാണിത് , കൂടാതെ രുചികരമായ വൈറ്റ് വൈനിനും പ്രശസ്തമാണ് ഇവിടം. റെസ്റ്റോറന്റുകളിലെ വ്യത്യസ്തമായ് സീഫുഡ് രുചികളും പ്രദേശത്തിന്റെ പ്രതേകതയാണ്

 

ഇവിടുത്തെ ടൂറിസം മേഖലയ്ക്ക് പുതുജീവനേകാനായി പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ് ഭരണകൂടം. അതിന്‍റെ ഭാഗമായി ഇവിടേക്ക് എത്തുന്ന സഞ്ചാരികള്‍ക്ക് അങ്ങോട്ട്‌ പണം നല്‍കാനുള്ള സ്കീം തയാറാക്കുന്നതിനെപ്പറ്റിയുള്ള ആലോചനയിലാണ് അധികൃതര്‍ എന്നാണ് വിവരം.

 

പദ്ധതിയുടെ ഭാഗമായി സന്ദര്‍ശകര്‍ക്ക് പണം നല്‍കാതെ രാജ്യത്തുടനീളം ട്രെയിനില്‍ യാത്ര ചെയ്യാനുള്ള അവസരം ഉണ്ടാകുമെന്ന് ഭരണകൂടം സ്ഥിരീകരിച്ചു. ട്രെയിന്‍ യാത്രക്കാര്‍ക്ക് പ്രത്യേകം കാര്‍ഡ് ലഭ്യമാക്കും. ഈ കാർഡ് മുഖേന, സന്ദർശകർക്ക് മ്യൂസിയങ്ങളിലേക്കുള്ള സൗജന്യ പ്രവേശനവും സൗജന്യ പൊതുഗതാഗതവും മറ്റ് സ്ഥലങ്ങളിലെ കിഴിവുകളും നേടാനാകും.

 

റിപ്പോർട്ട് അനുസരിച്ച്, എല്ലാ വിനോദസഞ്ചാരികൾക്കും സർക്കാർ നടത്തുന്ന ട്രെനിറ്റാലിയ ട്രെയിനുകളിലും സാധാരണ റീജിയണൽ ലൈനുകൾ മുതൽ ഇന്റർസിറ്റി വരെയുള്ള അതിവേഗ ഫ്രെസ് ലൈനുകളിലും യാത്ര ചെയ്യാൻ അർഹതയുണ്ടാകും.

 

രണ്ടു രാത്രിയുടെ പാക്കേജ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് കിഴിവുകളും ആനുകൂല്യങ്ങളുമെല്ലാം ലഭിക്കുന്നത്. രണ്ട് രാത്രി പാക്കേജ് ബുക്ക് ചെയ്യുമ്പോൾ റിട്ടേൺ ടിക്കറ്റിന്‍റെ ചാര്‍ജ് മൊത്തം ചിലവില്‍ നിന്ന് കുറയ്ക്കും.

 

ഫ്രിയൂലി വെനീസിയ ഗിയൂലിയയിൽ നിന്ന് വ്യത്യസ്തമായി, 2023 ജനുവരി 1 മുതൽ ഇറ്റലിയിലെ മറ്റൊരു പ്രധാനനഗരമായ വെനീസ് സന്ദർശിക്കാൻ ആഗ്രഹിക്കുന്ന എല്ലാ സഞ്ചാരികളില്‍ നിന്നും പ്രവേശനഫീസ് ഈടാക്കുമെന്ന് അധികൃതർ മുൻപ് സ്ഥിരീകരിച്ചിരുന്നു.

 

ചില്ലറ വ്യാപാരികളുടെ സംഘടനയായ കോംഫോമേര്‍സിയോയുടെ റിപ്പോർട്ട് അനുസരിച്ച് , ഈ വേനൽക്കാലത്ത് ഇറ്റലിയുടെ ടൂറിസം വരുമാനം ഏകദേശം 17 ബില്യൺ യൂറോയിൽ എത്തും. ഇറ്റലിയിലെ സന്ദർശകരിൽ ഭൂരിഭാഗവും യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നുള്ളവരാണ്.