Thursday 24 October 2019




മലയും മഹാസമുദ്രവും ഞൊറിയിടുന്ന അടിമലത്തുറ

By SUBHALEKSHMI B R.02 Oct, 2018

imran-azhar

അനന്തപുരിയിലെത്തുന്നവര്‍ക്ക് കോവളം ബീച്ചുകള്‍, ശംഖുമുഖം, വേളി തുടങ്ങി ചില ഇഷ്ട സ്ഥലങ്ങളുണ്ട്. എന്നാല്‍ അധികമാരും ശ്രദ്ധയില്‍പ്പെടാത്ത കടല്‍ത്തീരമാണ് അടിമലത്തുറ.
അടിമലത്തുറയെന്നാല്‍ മലയടിവാരത്തിലെ കടല്‍ത്തീരമെന്ന് അര്‍ത്ഥം. തിരുവനന്തപുരം നടരത്തില്‍ നിന്ന് 28 കി.മി സഞ്ചരിച്ചാല്‍ ഇവിടെയെത്താം. ചൊവ്വര റൂട്ടില്‍ ആഴിമല ക്ഷേത്രത്തിലേ ക്കുളള റോഡില്‍ കുറേനേരം സഞ്ചരിച്ച് തിരിഞ്ഞുപോകണം. കിഴക്ക് കാരിച്ചല്‍ തടാകവും വടക്ക് ചൊവ്വരകുന്നുകളും തെക്കും പടിഞ്ഞാറും കടലിലേക്ക് ചെന്നിറങ്ങുന്ന മനോഹരമായ പാറ െക്കട്ടുകളും ചേര്‍ന്ന കടല്‍ത്തീരം. കേരവൃക്ഷങ്ങള്‍ കുടനിവര്‍ത്തിയ തീരം നയനമനോഹരമായ കാഴ്ചയാണ്. ഒപ്പം ഇവിടെ ഏതു നേരത്തും സുഖശീതളമായ കാലാവസ്ഥയാണ്. പച്ചപ്പിന് താഴെയിരുന്ന് കടലിന്‍റെ ഭംഗിനുകരാം....തിരകളോട് കിന്നാരം പറയാം. കുട്ടികള്‍ക്ക് കളിക്കാനുളള പാര്‍ക്ക് ഇവിടെയുണ്ട്. എന്നാല്‍, സഞ്ചാരികള്‍ക്കുളള സൌകര്യങ്ങള്‍ പരിമിതമാണ്. ആ പരിമിതിയാണ് ഒരു പക്ഷേ ഈ തീരത്തിന്‍റെ ഭംഗിയും.