Wednesday 07 December 2022




വ്യത്യസ്ത ഭക്ഷണ രുചികള്‍; യാത്ര കുശാല്‍! ഇനി പഴയ എയര്‍ ഇന്ത്യയല്ല

By santhisenanhs.04 Oct, 2022

imran-azhar

 

യാത്രക്കാർക്കായി പുതിയ ഭക്ഷണ മെനുവുമായി എയര്‍ ഇന്ത്യ. ഒക്ടോബര്‍ 1നാണ് എയര്‍ ഇന്ത്യ മെനു പരിഷ്‌കരണം പ്രസിദ്ധീകരിച്ചത്. നഷ്‌ടത്തിലായ വിമാനക്കമ്പനികൾ തങ്ങളുടെ സേവനങ്ങൾ പരിഷ്‌കരിക്കുന്നതിനായി സ്വീകരിച്ച നടപടികളുടെ പരമ്പരയിലെ ഏറ്റവും പുതിയ നടപടിയാണ് ഭക്ഷണമെനുവിലെ മാറ്റം.

 

ആലൂ പൊറാട്ട, പൊടി ഇഡ്ഡലി, മെദു വട, ചിക്കൻ ചെട്ടിനാട്, ഉരുളക്കിഴങ്ങ് പൊടിമാസ് അടക്കമുള്ള തദ്ദേശീയ വിഭവങ്ങൾ ബിസിനസ് ക്ലാസിൽ ലഭ്യമാണ്. ഇതോടൊപ്പം മധുരമില്ലാത്ത ചോക്ലേറ്റ് ഓട്‌സ് മഫിൻ, കടുക് ക്രീം പുരട്ടിയ ചിക്കൻ സോസ്, ചിക്കൻ 65, പെസ്റ്റോ ചിക്കൻ സാൻഡ്‌വിച്ച് തുടങ്ങി വിദേശികളുമുണ്ട്.

 

ചീസ് മഷ്‌റൂം ഓംലെറ്റ്, ആലു ജീര, വെജ് ബിരിയാണി, ചോളം, മലബാർ ചിക്കൻ കറി അങ്ങനെ പോകുന്നു എക്കോണമി ക്ലാസിലെ സ്വദേശി വിഭവങ്ങൾ. ഇവയ്‌ക്കൊപ്പം ബ്ലൂബെറി വാനില പേസ്ട്രി, ചില്ലി ചിക്കൻ, വെജ് ഫ്രൈഡ് നൂഡിൽസ് അടക്കമുള്ള മറ്റു വിഭവങ്ങളുമുണ്ട്.

 

നിലവിൽ ആഭ്യന്തര സർവീസുകളിലാണ് പുതിയ മെനു നടപ്പാക്കിയിട്ടുള്ളത്. ആരോഗ്യത്തിനും ക്ഷേമത്തിനും പ്രാധാന്യം നൽകി യാത്രക്കാർ രുചികരമായ ഭക്ഷണം ആസ്വദിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനാണ് പുതിയ മെനു ചോയ്‌സുകൾ തയ്യാറാക്കിയത്. ആഭ്യന്തര റൂട്ടുകളിൽ ഈ പുതിയ മെനു പുറത്തിറക്കുന്നതിൽ ഞങ്ങൾ വളരേയേറെ ആവേശഭരിതരാണ്, കൂടാതെ ഈ മെനു അന്താരാഷ്ട്ര നിലവാരത്തിലേക്ക് നവീകരിുന്നതിന് വേണ്ടിയിട്ടു കഠിനാധ്വാനത്തിലാണ് ഞങ്ങൾ. എയർ ഇന്ത്യയുടെ ഇൻഫ്‌ളൈറ്റ് സർവീസസ് മേധാവി സന്ദീപ് വർമ പി.ടി.ഐയോട് പറഞ്ഞു.