Sunday 20 January 2019


സുന്ദരമായ ആ തീരം സാഗരം തിരികെ നല്‍കി 33 വര്‍ഷങ്ങള്‍ക്കു ശേഷം

By Subha Lekshmi B R.09 May, 2017

imran-azhar

മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്പ് കടലെടുത്ത ആ സുന്ദരതീരം മടക്കികിട്ടിയതിന്‍റെ സന്തോഷത്തിലാണ് പടിഞ്ഞാറന്‍ അയര്‍ലന്‍ഡിലെ അഷില്‍ ദ്വീപ് നിവാസികള്‍. അതെ, 1984~ലെ കടലാക്രമണത്തില്‍ നഷ്ടമായ തീരം. കടുത്ത കൊടുങ്കാറ്റിനേയും പേമാരിയേയും തുടര്‍ന്ന് തീരത്തെ മണല്‍ മുഴുവന്‍ അറ്റ്ലാന്‍റിക്കിന്‍റെ ഗര്‍ഭത്തിലേക്ക്. ശക്തമായ കടലാക്രമണത്തില്‍ ടണ്‍ കണക്കിന് മണല്‍ നഷ്ടമായതോടെ കുറച്ച് പാറകള്‍ മാത്രമാണ് ബീച്ചില്‍ അവശേഷിച്ചത്. ഇതോടെ സൌന്ദര്യം നഷ്ടപ്പെട്ട തീരത്തെ സഞ്ചാരികള്‍ കൈവിടുകയും ചെയ്തു.

 


എന്നാല്‍ ഇക്കഴിഞ്ഞ ഏപ്രിലില്‍ കഥ മാറി. ദ്വീപുകാരുടെ പ്രിയപ്പെട്ട തീരം സമുദ്രം അവര്‍ക്ക് തിരിച്ചുനല്‍കി. ശക്തമായ വേലിയേറ്റമുണ്ടായപ്പോള്‍ തീരത്ത് വീണ്ടും മണല്‍ വിരിക്കപ്പെട

ുകയായിരുന്നു. 10 ദിവസം ഇത് ആവര്‍ത്തിച്ചോടെ തീരം പൂര്‍വാധികം സുന്ദരമായി. ആദ്യം ദ്വീപുനിവാസികള്‍ക്ക് അന്പരപ്പായിരുന്നു. പിന്നീട് അത് ആഹ്ളാദത്തിന് വഴിമാറി.
ഇവിടേക്ക് ഇനി സഞ്ചാരികളെത്തുമെന്നും ടൂറിസം വികസിക്കുമെന്നുമാണ് സ്ഥലവാസികളുടെ പ്രതീക്ഷ.