Tuesday 16 July 2019
നീലവസന്തം വരവറിയിച്ചു.....സഞ്ചാരികള്‍ക്ക് സ്വാഗതമോതി മലനിരകള്‍

By SUBHALEKSHMI B R.12 Dec, 2017

imran-azhar

മൂന്നാര്‍ കൊട്ടക്കന്പൂരിലെയും കോവിലൂരിലെയും കുറിഞ്ഞി ഉദ്യാനങ്ങളെ ചൊല്ലി വിവാദം കൊടുന്പിരിക്കൊണ്ടിരിക്കുകയാണ്. വിവാദച്ചൂടിനിടയിലും സഞ്ചാരികളുടെ മനംകവരുന്ന ന ീലവസന്തത്തിന്‍റെ വരവറിയിച്ചിരിക്കുകയാണ് മലനിരകള്‍. 2018 ജൂലായ് ~ആഗസ്റ്റ് മാസങ്ങളിലായി ആരംഭിക്കുന്ന കുറിഞ്ഞിപ്പൂക്കാലം ഒക്ടോബവര്‍ വരെ നീളും. ഇതിനു മുന്നോടിയായി രാജമലിയിലങ്ങിങ്ങായി നീലക്കുറിഞ്ഞികള്‍ പൂത്തിട്ടുണ്ട്. പന്ത്രണ്ട് വര്‍ഷം കൂടുന്പോള്‍ കണ്ണിന് വിരുന്നാകുന്ന ഈ കാഴ്ച കാണാന്‍ പ്രതിദിനം അയ്യായിരത്തോളം സഞ്ചാരികളാണെത്തുക.

 

 

 

മൂന്നാറും കുറിഞ്ഞിയും
മൂന്നാര്‍ പൊതുവെ സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദസഞ്ചാരകേന്ദ്രമാണെങ്കിലും നീലവസന്തമണയുന്പോള്‍ പ്രിയമേറും. പന്ത്രണ്ടുവര്‍ഷത്തിലൊരിക്കലാണ് നീലക്കുറിഞ്ഞികള്‍ കൂട്ടത്തോടെ പൂക്കുകയെന്ന് കണ്ടെത്തിയത് 1838~ലാണ്. മൂന്നു ജര്‍മന്‍ ശാസ്ത്രജ്ഞര്‍ അടങ്ങിയ ഒരു സംഘം ദശകങ്ങള്‍ക്കുമുന്പ് കുറിഞ്ഞിയെപ്പറ്റി ഗൌരവമായ പഠനങ്ങള്‍ നടത്തിയിരുന്നു. നീലക്കുറിഞ്ഞിയുടെ ശാസ്ത്രനാമം സ്ട്രോബിലാന്തസ് കുന്തിയാന എന്നാണ്. പല തവണ മാറ്റിയ ശേഷമാണ് ഇതിലുറച്ചത്. ജര്‍മന്‍ ശാസ്ത്രസംഘാംഗമായിരുന്ന കുന്തിന്‍റെ പേരില്‍ നിന്നാണ് കുന്ത ിയാന എന്ന പേരു വന്നത്.

 

ഒറ്റയ്ക്കു കണ്ടാല്‍ വലിയ ആകര്‍ഷകത്വമില്ലാത്ത പുഷ്പമാണ് നീലക്കുറിഞ്ഞി. എന്നാല്‍ ഒരുമിച്ച് പൂത്തുനില്‍ക്കുന്പോള്‍ ഇതിനെക്കാള്‍ നയനാഭിരാമമായ കാഴ്ചയില്ലെന്ന് തോന്നും.
നീലഗിരി കുന്നുകള്‍, പളനി മലകള്‍, മൂന്നാറിനു ചുറ്റുവട്ടത്തുള്ള ഹൈറേഞ്ച്മലകള്‍ എന്നിവിടുങ്ങളിലാണ് കുറിഞ്ഞിച്ചെടികള്‍ കാണപ്പെടുന്നത്. മൂന്നാറില്‍ ഇരവികുളം ദേശീയോദ്യാനത്തില്‍ ഏക്കറുകളോളം നീലക്കുറിഞ്ഞി പടര്‍ന്നുകിടക്കുന്നു. സമീപത്തുള്ള കടവരി, കാന്തല്ളൂര്‍, കന്പക്കല്ള് എന്നിവിടങ്ങളിലും നീലക്കുറിഞ്ഞി ധാരാളമുണ്ട്. തമിഴ്നാട്ടില്‍ കൊടൈക്കനാലും പരിസര പ്രദേശങ്ങളുമളിലാണ് കുറിഞ്ഞി കൂടുതലുളളത്. ഊട്ടിയില്‍ മുക്കൂര്‍ത്തി ദേശീയോദ്യാനത്തിലെ മുക്കൂര്‍ത്തി മലയിലും കുറിഞ്ഞി കാണപ്പെടുന്നു.മൂന്നാറിലെ നീലക്കുറിഞ്ഞിയും സമീപ പ്രദേശമായ കാന്തല്ളുരിലെ നീലക്കുറിഞ്ഞിയും തമ്മില്‍ വ്യത്യാസമുണ്ട്. മൂന്നാറിലേതിനേക്കാള്‍ ഉയരം കൂടിയ ചെടികളാണ് കാന്തല്ളൂരില്‍ കാണുന്നത്.

 

നീലക്കുറിഞ്ഞി പൂത്ത് ഏതാനും ദിവസം കഴിയുന്പോള്‍ മുതുവാന്മാര്‍ തേന്‍ ശേഖരിക്കാറുണ്ട്. നീലക്കുറിഞ്ഞിയുടെ വിത്ത് പാകമാകാന്‍ പത്ത് മാസമെടുക്കുന്നു. തറയില്‍ വീഴുന്ന ഈ വിത്ത് അടുത്ത പൂക്കാലത്തിന് ഏതാനും മാസം മുന്പാണ് കിളിര്‍ത്തുതുടങ്ങുക. അതുവരെ അത് മണ്ണില്‍ സുഖസുക്ഷുപ്തിയിലായിരിക്കും.

 


കണ്ടോളു , പക്ഷേ നശിപ്പിക്കരുത്
നല്ലതന്തുകണ്ടാലും കയ്യിലെടുക്കുന്ന സ്വഭാവം ചിലര്‍ക്കുണ്ട്. നീലക്കുറിഞ്ഞിയുടെ കാര്യത്തിലും അത് സംഭവിച്ചു. 1994~ല്‍ നീലക്കുറിഞ്ഞി കൂട്ടമായി പൂത്തുനില്‍ക്കുന്നത് കണ്ട് ആവേശം തോന്നിയ സഞ്ചാരികള്‍ ചെടി വേരോടെ പറിച്ചുകൊണ്ട് പോവുകയുണ്ടായി. ഒരാള്‍ ഒരു ചെടിയെന്ന രീതിയില്‍ പ്രതിദിനമെത്തുന്ന ആയിരങ്ങള്‍ ഇത് ആവര്‍ത്തിച്ചാലോ?
പിന്നെ നീലവസന്തം കാണാനെത്തുന്നവര്‍ മൊട്ടക്കുന്ന് കണ്ട് മടങ്ങേണ്ടി വരും. 2006~ല്‍, കുറിഞ്ഞി ചെടി പറിക്കുന്നത് ശിക്ഷാര്‍ഹമാക്കി.സേവ് കുറിഞ്ഞി കാന്പയിന്‍ കൌണ്‍സില്‍ പോലുള്ള സംഘടനകള്‍ കുറിഞ്ഞി സംരക്ഷണ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്.