Sunday 30 April 2017

ശുദ്ധസംഗീതം പോലെ വിയന്ന

By Subha Lekshmi B R.15 Mar, 2017

imran-azhar

വിയന്ന.. മൊസാര്‍ട്ടിന്‍റെയും ബീഥോവന്‍റെയും സംഗീതം പോലെ മനുഷ്യമനസ്സിനെ അപഗ്രഥിച്ച സിഗ്മണ്ട് ഫ്രോയിഡിന്‍റെ കലര്‍പ്പില്ലാത്ത മനസ്സുപോലെ സുന്ദരമായ നഗരം
ലോകത്തെ ഏറ്റവും മികച്ച നഗരമായി തുടര്‍ച്ചയായ എട്ടാം വര്‍ഷവും തിരഞ്ഞെടുക്കപ്പെട്ട ഈ നഗരത്തിന്‍റെ വിശേഷങ്ങളിലൂടെ.

 

വിയന്നെ എന്ന ഫ്രഞ്ച് പദത്തില്‍ നിന്നാണ് വിയന്ന എന്ന പേരുണ്ടായത്.
പേരു വന്ന വഴി സംബന്ധിച്ച തര്‍ക്കം ഇപ്പോഴും നിലനില്‍ക്കുന്നു. ഡാന്യൂബ് നദീതീരത്താണ് വിയന്ന. നദി നഗരത്തിന്‍റെ ഹൃദയഭാഗത്തുകൂടി ഒഴുകുന്നു. തെളിമയാര്‍ന്ന ജലാശയങ്ങളും
കൃത്യമായി വരച്ചുവച്ചതുപോലെയുളള പാതകളും അംബരചുംബികളും പാര്‍ക്കുകളും ദൂരെക്കാഴ്ചയായ മലനിരകളും ചെറുവനങ്ങളും ഒക്കെ ചേര്‍ന്ന് മനോഹരമാണ് വിയന്ന. വിനോദസഞ്ചാരികളെ എന്നും മാടിവിളിക്കുന്ന നഗരം.

 

കാഴ്ചയില്‍ മാത്രമല്ല വിയന്ന സുന്ദരി.രാഷ്ട്രീയസ്ഥിരത, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, ക്രമസമാധാനനില, വിനോദം, ഗതാഗതം തുടങ്ങി വിവിധ കാര്യങ്ങളിലും
വിയന്നയെ വെല്ലാന്‍ മറ്റൊരു സ്ഥലമില്ല. തങ്ങളുടെ അവകാശങ്ങളെ കുറിച്ചുമാത്രമല്ല കടമകളെക്കുറിച്ചും ബോധവാന്മാരാണ് നഗരവാസികള്‍. വിയന്നയെ വൃത്തിയും വെടിപ്പുമുളള നഗരമായിപരിപാലിക്കുന്നതില്‍ അധികൃതര്‍ക്കൊപ്പം ജനങ്ങള്‍ക്കുമുളള പങ്ക് വലുതാണ്. ഓസ്ട്രിയയിലെ ഏറ്റവും വലിയ നഗരവും സാംസ്കാരിക, സാന്പത്തിക, രാഷ്ട്രീയ കേന്ദ്രവുമാണ് വിയന്ന.ഐക്യരാഷ്ട്രസഭ, ഒപെക് എന്നിവയുടെ കാര്യാലയങ്ങള്‍ ഇവിടെയുണ്ട്. ബീഥോവന്‍ ചത്വരം ഷോണ്‍ബ്രൂണ്‍ പാലസ് തുടങ്ങിയ വിയന്നയുടെ ആകര്‍ഷണങ്ങളേറെയാണ്.

 

ഇത്തവണയും വിയന്ന മുന്നില്‍
ലോകത്തിലെ 231 നഗരങ്ങളില്‍ കണ്‍സല്‍റ്റിങ് സ്ഥാപനമായ മെര്‍സര്‍ നടത്തിയ സര്‍വേയിലാണു ലോകത്തെ ഏറ്റവും മികച്ച നഗരമങ്ങളുടെ പട്ടികയില്‍ വീണ്ടും വിയന്ന
ഒന്നാമതെത്തിയത്. സൂറിച്ച് (സ്വിറ്റ്സര്‍ലന്‍ഡ്), ഓക്ലന്‍ഡ് (ന്യൂസീലന്‍ഡ്), മ്യൂണിക് (ജര്‍മനി), വാന്‍കൂവര്‍ (കാനഡ) എന്നീ നഗരങ്ങള്‍ യഥാക്രമം രണ്ടു മുതല്‍ അഞ്ചു വരെ
സ്ഥാനങ്ങള്‍ നേടി.

 

രാഷ്ട്രീയസ്ഥിരത, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, ക്രമസമാധാനനില, വിനോദം, ഗതാഗതം തുടങ്ങി വിവിധ കാര്യങ്ങളിലെ മികവു പരിഗണിച്ചാണ് ഉയര്‍ന്ന ജീവിത നിലവാരമുള്ള നഗരങ്ങളുടെ പട്ടിക തയാറാക്കിയത്. പട്ടികയില്‍ 25ാം സ്ഥാനം നേടിയ സിംഗപ്പൂരാണ് ഏഷ്യയില്‍ ഒന്നാമതെത്തിയ നഗരം. അതേസമയം ലോകത്തിലെ വന്‍കിട നഗരങ്ങളായ ലണ്ടന്‍,പാരിസ്, ടോക്കിയോ, ന്യൂയോര്‍ക്ക് സിറ്റി എന്നിവ ആദ്യത്തെ മുപ്പതില്‍പോലും ഇടംനേടിയില്ള. യുഎസില്‍നിന്ന് ഒന്നാമതെത്തിയ സാന്‍ഫ്രാന്‍സിസ്കോ 29ാം സ്ഥാനം നേടി. ബഗ്ദാദ് ആണ് ഏറ്റവും മോശം നഗരം.