Thursday 14 December 2017

ഇന്ന് ലോക വിനോദസഞ്ചാരദിനം

By SUBHALEKSHMI B R.27 Sep, 2017

imran-azhar

ഇത് ബഹിരാകാശത്തേക്ക് വിനോദയാത്ര പോകുന്നവരുടെ കാലമാണ്. ബഹിരാകാശത്തുനിന്നു നോക്കുന്പോള്‍ ഭൂമി അതിമനോഹരമാണ്. മനോഹരമായ ഭുപ്രദേശങ്ങളാല്‍ അനുഗ്രഹീതവും. എണ്ണമറ്റ വിനോദസഞ്ചാര കേന്ദ്രങ്ങളാല്‍ അനുഗ്രഹീതമാണ് ഭൂമിയിലെ രാജ്യങ്ങളെല്ലാം. അതുകൊണ്ടുതന്നെ വിനോദസഞ്ചാരത്തിനായി ഒരു ദിനവും ആചരിക്കപ്പെടുന്നു. 1980 മുതല്‍ സെപ്റ്റംബര്‍ 27 ആണ് ആഗോള വിനോദസഞ്ചാരദിനമായി ആചരിക്കുന്നത്. 1970 സെപ്റ്റംബര്‍ 27നാണ് യൂണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍റെ നിയമങ്ങള്‍ നിലവില്‍
സ്വീകരിക്കപ്പെട്ടത്. ഇത് ആഗോള ടൂറിസത്തിന് ഒരു നാഴികക്കല്ലായിരുന്നു. നീലയാണ് ഈ ദിവസത്തിന്‍റെ നിറം.

എട്ട് ലോകമഹാത്ഭുതങ്ങള്‍
എന്നും സഞ്ചാരികളൊഴിയാത്ത ഭുപ്രദേശങ്ങളാണ് ലോകമഹാത്ഭുതങ്ങള്‍.
ചൈനയിലെ വന്‍മതില്‍
ജോര്‍ദ്ദാനിലെ പെട്രാ
ബ്രസീലിലെ ക്രൈസ്റ്റ് ദി റെഡീമര്‍
പെറുവിലെ മാച്ചുപിച്ചു
മെക്സിക്കോയിലെ ചിച്ചന്‍ ഇറ്റ്സ
ഇറ്റലിയിലെ കൊളോസ്സിയം
ഇന്ത്യയുടെ താജ്മഹല്‍
ഗിസയിലെ ഗ്രേറ്റ് പിരമിഡ് (ഈജിപ്ത്)

ഇന്ത്യ

എന്നും സഞ്ചാരികളുടെ ഇഷ്ടരാജ്യമാണ്. ആഗ്രയിലെ പ്രണയസ്മാരകമായ താജ്മഹല്‍ ആണ് ലോകാത്ഭുതപട്ടികയിലുളളത്. രാജധാനിയായ ഡല്‍ഹി മുതല്‍ 29 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും സഞ്ചാരികളെ ആകര്‍ഷിക്കുന്ന കേന്ദ്രങ്ങള്‍ അനവധിയാണ്. പ്രകൃത്യാലുളളതും മനുഷ്യനിര്‍മ്മിതവുമായ നിരവധി മനോഹരദൃശ്യാനുഭവങ്ങള്‍ സഞ്ചാരികളെ വരവേല്‍ക്കുന്നു. അതിഥി ദേവോ ഭവ എന്നതാണ് ഇന്ത്യന്‍ ടൂറിസത്തിന്‍റെ ആപ്തവാക്യം.ഇന്‍ക്രെഡിബിള്‍ ഇന്ത്യ എന്നതാണ് പരസ്യവാചകം.