Sunday 23 April 2017

ടൈറ്റാനിക്കിലേക്ക് ഒരു വിനോദയാത്ര ......

By Greeshma G Nair.30 Mar, 2017

imran-azhar


 

ലണ്ടന്‍: വർഷങ്ങളായി കടലിനടിയിൽ ചരിത്രമായി ഉറങ്ങുന്ന ടൈറ്റാനിക്ക് കപ്പലിലേക്കുള്ള വിനോദയാത്ര സാധ്യമാകുന്നു. ലോകം കണ്ടതിൽ വച്ച്  ഏറ്റവും വലിയ ദുരന്തമായ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ 32 വര്‍ഷങ്ങള്‍ക്ക് മുമ്പ് സമുദ്ര ഗവേഷകനായ റോബര്‍ട്ട് ബല്ലാര്‍ഡും സംഘവുമാണ് കണ്ടെത്തിയത്.

 

ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്ലൂ മാര്‍ബിള്‍ പ്രൈവറ്റ് എന്ന കമ്പനിയാണ് 2018 മേയില്‍ കടലില്‍ 4000 മീറ്റര്‍ ആഴത്തിലുള്ള ടൈറ്റാനിക് ചുറ്റിക്കാണുന്നതിനായി അവസരമൊരുക്കുക.  



  ബ്ലൂ മാര്‍ബിള്‍ കമ്പനി എട്ട് ദിവസം നീണ്ട് നില്‍ക്കുന്ന യാത്രയാണ് പദ്ധതിയിട്ടിട്ടുള്ളത്. ടൈറ്റാനിക്ക് സന്ദര്‍ശനം മൂന്ന് ദിവസം നീളും. ഓരോ ദിവസവും മൂന്നുമണിക്കൂര്‍ കടലിന്നടിയില്‍ ചെലവഴിക്കുവാനാണ് തീരുമാനിച്ചിട്ടുള്ളത്. 269 മീറ്റര്‍ നീളമുള്ള ടൈറ്റാനിക്കിന്റെ മുകള്‍ത്തട്ടിലിറങ്ങുവാനും ചുറ്റിനടക്കുവാനും അവസരം ഒരുക്കിയിട്ടുണ്ട്.



 ടൈറ്റാനിക്ക് സന്ദര്‍ശനത്തിനായി ഒരാളില്‍ നിന്നും 1,05129 ഡോളറാണ് (68.32 ലക്ഷം രൂപ) ഈടാക്കുന്നത്. എന്നാല്‍ പോലും ആദ്യ യാത്രയ്ക്കുള്ള മുഴുവന്‍ ടിക്കറ്റുകളും വിറ്റു പോയി.