Wednesday 07 December 2022




അഗസ്ത്യാര്‍കൂടം; ട്രെക്കിങ് ബുക്കിങ് ഇന്ന് മുതല്‍

By swathi.10 Feb, 2022

imran-azhar

 

കേരളത്തിലെ ഏറ്റവും കഠിനമായ ട്രെക്കിങ് റൂട്ടുകളില്‍ ഒന്നായ അഗസ്ത്യാര്‍കൂടം യാത്രയ്ക്കുള്ള വിലക്ക് നീക്കി. ഇന്നു മുതല്‍ ഓണ്‍ലൈന്‍ ബുക്കിങ് പുനരാരംഭിച്ചു. കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശമനമാക്കിയപ്പോഴാണ് അഗസ്ത്യാര്‍കൂടം ട്രെക്കിങ്ങിനുള്ള ബുക്കിങ് താല്‍ക്കാലികമായി നിര്‍ത്തിവച്ചത്.

 

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയ സാഹചര്യത്തില്‍ ഫെബ്രുവരി 11 മുതല്‍ 26 വരെയുള്ള കാലയളവില്‍ 25 പേര്‍ക്കുകൂടി ഓണ്‍ലൈന്‍ ബുക്കിങ് നടത്താം. യാത്രയ്ക്ക് തയാറാകുന്നവര്‍ക്ക് www.forest.kerala.gov.in എന്ന വനംവകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലോ serviceonline.gov.in/trekking ലോ ഇന്ന് (10-02.2022) രാവിലെ 11മണി മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. സഞ്ചാരികള്‍ തീര്‍ച്ചയായും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം.

 

എന്നാല്‍ വര്‍ഷത്തിലൊരിക്കല്‍ ഒരു മാസം കര്‍ശന നിയന്ത്രണങ്ങളോടെ ഇവിടേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കാറുണ്ട്. വന്യമൃഗങ്ങളും അട്ടകളും വിഹരിക്കുന്ന കൊടുംവനത്തിനുള്ളിലൂടെ 27 കിലോമീറ്റര്‍ നടന്നാണ് ഏറ്റവും മുകളിലെത്തുന്നത്. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 6200 അടി ഉയരത്തിലാണ് അഗസ്ത്യാര്‍കൂടം. ഇക്കുറി അഗസ്ത്യാര്‍കൂടം സന്ദര്‍ശിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഇപ്പോള്‍ ബുക്ക് ചെയ്യാം.