Friday 24 September 2021




ഗുജറാത്ത് ടൂറിസം മേഖലയ്ക്ക് പുതുജീവന്‍; "ബ്ലൂ ഫ്‌ളാഗ് ബീച്ച്" പദവിയുമായി ശിവ്‌രാജ്പുര്‍ ബീച്ച്

By mathew.12 Mar, 2021

imran-azhar

 

ഗുജറാത്ത് ടൂറിസത്തിന് പുത്തന്‍ ഉണര്‍വ് പകര്‍ന്ന് ദ്വാരകയിലെ ശിവ്‌രാജ്പുര്‍ ബീച്ച്. ഡെന്‍മാര്‍ക്ക് ആസ്ഥാനമായുള്ള ലാഭരഹിത സംഘടനയായ 'ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ എഡ്യൂക്കേഷന്‍' ബീച്ചിന് ബ്ലൂ ഫ്‌ളാഗ് ബീച്ച് പദവി നല്‍കി. ലോകത്തെ ഏറ്റവും വൃത്തിയുള്ളതും സുന്ദരവുമായ ബീച്ചുകള്‍ക്ക്് നല്‍കുന്ന പഗവിയാണ് ഇത്. ലോകത്ത് ഏറ്റവും കൂടുതല്‍ അംഗീകരിക്കപ്പെട്ട വോളന്ററി ഇക്കോ ലേബല്‍ കൂടിയാണ് ഇത്.

ജലത്തിന്റെ ഗുണനിലവാരം, പരിസ്ഥിതി മാനേജ്മെന്റ്, പരിസ്ഥിതി വിദ്യാഭ്യാസം, വിവരങ്ങള്‍, സുരക്ഷ, സേവനം എന്നിങ്ങനെ 4 പ്രധാന വിഭാഗങ്ങളില്‍ മൊത്തം 33 മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് ബ്ലൂ ഫ്ളാഗ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. പ്രകൃതി മനോഹരമായ കാഴ്ചയാണ് ശിവ്രാജ്പുര്‍ ബീച്ച്. വിനോദ സഞ്ചാരികള്‍ക്ക് എന്നും അത്ഭുതമാണ് ശിവ്രാജ്പുര്‍ ബീച്ച്. ഗുജറാത്ത് ടൂറിസം കോര്‍പറേഷനാണ് ദ്വാരകയ്ക്കും ഒഖയ്ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന ബീച്ച് വികസിപ്പിക്കുന്നത്. ടൂറിസം, പരിസ്ഥിതി, സുരക്ഷ എന്നിവയുടെ കര്‍ശന മാനദണ്ഡങ്ങള്‍ പാലിച്ച്, ബ്ലൂ ഫ്ളാഗ് ബീച്ച് വിഭാഗത്തിന്റെ ആഗോള മാനദണ്ഡങ്ങളനുസരിച്ചാണ് ബീച്ച് വികസിപ്പിക്കുന്നത്. ലോകമെങ്ങുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പ്രാപ്തമായ ബീച്ചില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രാഥമിക സൗകര്യങ്ങള്‍ വികസിപ്പിക്കുന്നുണ്ട്. ഇതിലൂടെ സന്ദര്‍ശകര്‍ക്ക് താമസിക്കാനാവശ്യമായ സൗകര്യങ്ങളും ഒരുക്കും.

വന്യജീവികള്‍ക്ക് പേരുകേട്ട ഖംബാലിയ താലൂക്കിലെ നാരരതപുവും ചരിത്ര പ്രാധാന്യമുള്ള ബര്‍ദാ ദുന്‍ഗറിലെ കിലേശ്വര്‍ മഹാദേവ് ക്ഷേത്രവുമാണ് ദേവഭൂമി ദ്വാരക ജില്ലയിലെ മറ്റ് പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങള്‍.


ഹിന്ദുക്കളുടെ നാലു പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് പുണ്യ നദിയായ ഗോമതിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ദ്വാരക്. ഏഴു മോക്ഷദായി പട്ടണങ്ങളില്‍ ഒന്നുമാണ് ദ്വാരക. കൃഷ്ണ ഭഗവാന്‍ നിര്‍മിച്ച സുവര്‍ണ നഗരം ഗള്‍ഫ് ഓഫ് കച്ചില്‍ മുങ്ങി. പിന്നീട് ഡോ. എസ്.ആര്‍ റാവുവാണ് ശേഷിപ്പുകള്‍ കണ്ടെത്തിയത്. 72 തൂണുകളിലായുള്ള 52 മീറ്റര്‍ ഉയരമുള്ള ക്ഷേത്രം പ്രസിദ്ധമാണ്.