Thursday 27 June 2019
കുളിരണിയും റാണിപുരത്തേക്ക് ഒരു യാത്ര ..............

By BINDU PP.12 May, 2017

imran-azhar

 

 

 

ഒരു മഴയുള്ള ഡിസംബറിൽ ആയിരുന്നു ഞങ്ങൾ റാണിപുരത്തേക്ക് തിരിച്ചത്. മഴ ആയതുകൊണ്ട് കയറാൻ പറ്റുമോ എന്നത് വലിയൊരു ചോദ്യമായിരുന്നു.പക്ഷെ യാത്രകളെ ഒരുപാട് ഇഷ്ടമുള്ളവരാണ് കൂടെയുള്ളവർ അതുകൊണ്ടുതന്നെ ആരും തടസ്സം പറഞ്ഞിരുന്നില്ല, രാവിലെ ഒരു പത്തുമണിയോടുകൂടിയാണ് ഞങ്ങൾ അവിട എത്തിയത്. വല്ലാത്തൊരു നിശ്ശബ്ദതയായിരുന്നു അവിടെ. ടിക്കറ്റ് എടുത്ത് അട്ട ശല്യം ഉള്ളതുകൊണ്ട് കുറച്ച് ഉപ്പും കൈയിൽ വച്ചാണ് ഞങ്ങൾ റാണിപുരത്തിനെ കിഴടക്കാൻ തുടങ്ങിയത്.ആദ്യത്തെ അരമണിക്കൂർ വല്ലാത്തൊരു ബുദ്ധിമുട്ട് തോന്നിയെങ്കിലും പിന്നിട് ഞങ്ങളുടെ കളിയും ചിരിയും മത്സരവുമൊക്കെ ആയിരുന്നു. ചെറിയ മഴ കുഞ്ഞു കാറ്റ്..... തണുത്ത കാറ്റ് ഞങ്ങളിലെ മുകളിലോട്ടുള്ള യാത്രയ്ക്ക് സുഖകരമാക്കി. ഇഴജന്തുക്കളുടെ ഉപദ്രവം കുറവായിരുന്നു. മുകളിൽ എത്തിയപ്പോൾ ഉണ്ടായ ആ ഫീൽ ഉണ്ടല്ലോ അത് വാക്കുകളായി പറയാനോ എഴുതാനോ സാധിക്കില്ല എന്നതാണ് സത്യം. ...


റാണിപുരത്തെ കുറിച്ചറിയാൻ .........

 

 

കേരളത്തിന്റെ വടക്കേ അറ്റത്തെ കാസർഗോഡ് ജില്ലയിലെ പനത്തടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പ്രദേശമാണു റാണിപുരം. മാടത്തുമല എന്ന് അറിയപ്പെട്ടിരുന്ന ഈ സ്ഥലം 1970-കളിൽ കോട്ടയത്തെ കത്തോലിക്കാ രൂപത കോടോത്തുകുടുംബത്തിൽ നിന്നും കുടിയേറ്റത്തിനുവേണ്ടി വാങ്ങുകയായിരുന്നു[അവലംബം ആവശ്യമാണ്]. കുടിയേറ്റക്കാർ ഈ സ്ഥലത്തിന് പരിശുദ്ധമറിയത്തിന്റെ ഓർമ്മയ്ക്കായി റാണിപുരം എന്ന പേരുകൊടുത്തു. കുടിയേറ്റത്തിനു മുൻപുള്ള ആചാരങ്ങൾ ഇന്നും നിലനിൽക്കുന്നു. പ്രകൃതിദേവിയെ പ്രസാദിപ്പിക്കുവാനുള്ള ‘തെയ്യം‘ എല്ലാ മെയ് മാസത്തിലും നടക്കുന്നു. ഇന്ന് റാണിപുരത്തെ ജനസംഖ്യയുടെ ഒരു വലിയ ഭാഗം മറാത്തികളാണ്. മുൻപ് വടക്കുനിന്നും കുടിയേറിപ്പാർത്തവരുടെ പിന്മുറക്കാരാണ് ഇവർ. ബാഗമണ്ഡല വനനിരകളിൽ കടൽനിരപ്പിൽ നിന്ന് 1016 മീറ്റർ ഉയരത്തിലായി ആണ് റാണിപുരം സ്ഥിതിചെയ്യുന്നത്. കാഞ്ഞങ്ങാടിന് 48 കിലോമീറ്റർ കിഴക്കായി പാണത്തൂർ റോഡ് പാനത്തടിയിൽ പിരിയുന്ന ഇടത്തു നിന്നും ഒമ്പതു കിലോമീറ്റർ അകലെയാണ് റാണിപുരത്തിന്റെ സ്ഥാനം.റാണിപുരത്തിന്റെ പ്രകൃതിസൗന്ദര്യം ഊട്ടിയോട് ഉപമിക്കാം. എങ്കിലും ഊട്ടിയെപ്പോലെ തടാകങ്ങളോ അത്രയും തണുപ്പോ റാണിപുരത്ത് ഇല്ല. വിനോദസഞ്ചാരത്തിനായി മലകയറുവാൻ ഒരു നല്ല സ്ഥലമാണ് റാണിപുരം. രണ്ട് മലകയറ്റ പാതകൾ ഇടതൂർന്ന നിത്യഹരിത വനങ്ങൾക്ക് ഇടയ്ക്കുകൂടി ഉണ്ട്. മലകയറ്റ പാതയിൽ ഇടയ്ക്കിടക്കായി മലചെത്തിയ പടികൾ ഉണ്ടാക്കിയിട്ടുണ്ട്. ഈ കാട്ടുവഴികളിലെ പ്രകൃതിസൗന്ദര്യം മനോഹരമാണ്. മലമുകളിൽ (“മണി”യിൽ) എത്തുമ്പോഴുള്ള കാഴ്ച അതിമനോഹരമാണ്.അധികം സഞ്ചരിച്ചിട്ടില്ലാത്ത ഈ ഭൂപ്രദേശം പ്രകൃതിസ്നേഹികൾക്കും പക്ഷിനിരീക്ഷകർക്കും ഒരു ആകർഷണകേന്ദ്രമാണ്‌. ചിത്രശലഭങ്ങളും കിളികളും മലമുകളിൽ ധാരാളമായുണ്ട്.