Wednesday 18 July 2018

കുറുമ്പാലകോട്ടയിലെ സൂര്യോദയം കണ്ടിട്ടുണ്ടോ ? ഇല്ലെങ്കിൽ വാ !

By BINDU PP.08 Jul, 2018

imran-azhar

 

 

വയനാട്ടിലെ കുറുമ്പാലകോട്ടയിലെ സൂര്യോദയ കാഴ്ച മനോഹരമാണ്. വായനട്ടിൾ ഒരുപാട് ടൂറിസ്റ്റ് സ്ഥലങ്ങൾ ഉണ്ടങ്കിലും ഇതുവരെയും എവിടേയും പറഞ്ഞുവെക്കാത്ത സ്ഥലമാണ് കുറുമ്പാലകോട്ട. പുതിയ യാത്ര ഇടങ്ങൾ തേടിപ്പോവുന്ന പുതിയ തലമുറയാണ് വയനാട്ടിലെ ഇത്തരം മനോഹരമായ സ്ഥലം യാത്ര പ്രേമികൾക്ക് നൽകിയത്. .മഞ്ഞ് പുതച്ച താഴ്വരയിൽ നിന്നും ഉദിച്ചുയരുന്ന സൂര്യദേവന്റെ ഭംഗി നുകരാൻ വയനാട്ടിൽ ഇതിലും നല്ലൊരു സ്ഥലമുണ്ടെന്ന് തോന്നുന്നില്ല… വായനാട്ടുകാർക് ചിലപ്പോൾ ഇതൊരു പുതുമയുള്ള കാഴ്ചയായിരിക്കും..അതുകൊണ്ട് തന്നെ ഇവിടെക്കിപ്പോൾ ആളുകളുടെ ഒഴുക്കാണ്… മീശപുലിമലയിലെ പോലെ, മഞ്ഞ് പുതച്ച ഭൂമിയെ ഉയരങ്ങളിൽ നിന്നും കാണാൻ വയനാട്ടിൽ ഇപ്പോൾ ഉള്ള ഫസ്റ്റ് ചോയ്‌സ് കുറുമ്പലക്കോട്ടയാണ്…. വേണമെങ്കിൽ ഇത് വയനാട്ടിലെ കുഞ്ഞു മീശപുലിമലയാണെന്നും പറയാം..

 

 

മനസ് നിറക്കുന്ന കാഴ്ചകളുടെ സുന്ദര ലോകമാണ് കുറുമ്പാല നമുക്കായി ഒരുക്കി വെച്ചിരിക്കുന്നത്…അതികം ഉയരം ഒന്നും തോന്നിക്കാത്ത ഒരു മലയാണ് കുറുമ്പാല, ആർക്കും വളരെ എളുപ്പത്തിൽ കീഴടക്കാൻ കഴിയുന്ന ഉയരം..പക്ഷെ മലയുടെ ഉയരത്തിലൊന്നും അല്ല കാര്യം, മുകളിൽ നിന്നുള്ള കാഴ്ചയാണ്, അതിനെ കീഴടക്കാനാണ് പ്രയാസം…മഞ്ഞ് മേഘങ്ങൾ മൂടിയ ഭൂമിയും,അങ്ങ് അകലെ, അവിടെ ഇവിടെയായി തല ഉയർത്തി നിൽക്കുന്ന പശ്ചിമഘട്ട മലനിരകളും ദൂരെ ഉദിച്ച് ഉയരുന്ന സൂര്യനും, ഒരു പ്രഭാതം സുന്ദരമാക്കാൻ, ഒരു യാത്രികന്റെ മനസ്സ് നിറക്കാൻ ഇത്രയും കാഴ്ചകൾ ധാരാളം…

 

 

മലബാറികൾക്ക് തീരെ ചിലവ് ചുരുക്കി പോവാൻ കഴിയുന്ന ഏറ്റവും നല്ല സ്ഥലം ആണ്. ബൈക്ക് യാത്ര ആവും നല്ലത് മുകളിലേക്കുള്ള വഴി ചുരുങ്ങിയതാണ്. കോഴിക്കോട് ഭാഗത്തുള്ളവർക്ക് രണ്ട് റൂട്ട് ഉണ്ട് കുറ്റ്യാടി ചുരവും താമരശ്ശേരി ചുരവും.നല്ല റോഡ് താമരശ്ശേരി വഴിയാണ്. സൺറൈസ് വാലി കഴിഞ്ഞാൽ വയനാട്ടിൽ സൺറൈസ് കാണാൻ ഏറ്റവും നല്ല സ്ഥലം ഇതായിരിക്കും.