Tuesday 12 December 2017

പീരുമേടിന്റെ ദൃശ്യചാരുതയിൽ .......

By Greeshma G Nair.24 Mar, 2017

imran-azhar

 

 

 


ഇവിടുത്തെ കാറ്റാണ് കാറ്റ് .......  

സഞ്ചാരികള്‍ക്ക് പ്രിയങ്കരമായ നിരവധി ഹില്‍സ്റ്റേഷനുകള്‍ക്ക് പേരുകേട്ടതാണ് ഇടുക്കി ജില്ലാ. അതിലൊന്നാണ് പീരുമേട്. ഇടുക്കി ജില്ലയിലെ ചെറിയ പ്ലാന്റേഷന്‍ ടൗണ്‍ ആണ് പീരുമേട്. ഇടുക്കി ജില്ലയിലെ തേക്കടിയിലേക്കുള്ള വഴിയിലെ ഒരു ചെറിയ മലമ്പ്രദേശ പട്ടണമാണ് പീരുമേട്.

 

സമുദ്ര നിരപ്പിൽ നിന്ന് 915 മീ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം സുഖകരമായ കാലാവസ്ഥ, പ്രകൃതി മനോഹാരിത എന്നിവയ്ക്ക് പ്രസിദ്ധമാണ്‌. കോട്ടയം-കുമിളി റോഡിൽ(ഇപ്പോൾ കൊല്ലം -തേനി ദേശീയ പാത)കോട്ടത്ത്നിന്നും ഏകദേശം 75കി.മി. ദൂരത്തിലാണ് ഈ പ്രദേശം.



എലത്തോട്ടങ്ങളിൽ നിന്ന് വരുന്ന ഏലയ്ക്കാ സുഗന്ധവും കാപ്പിക്കുരുവിന്റെ നറുമണവും പീരുമേട്ടിൽ എത്തുന്ന സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. സുന്ദരമായ മൊട്ടകുന്നുകളാണ് പീരുമേടിന്റെ മറ്റൊരു പ്രത്യേകത. അതിനാൽ തന്നെ കേരളത്തിന്റെ ഊട്ടിയെന്നാണ് പീരുമേട് അറിയപ്പെടുന്നത്.



ഇന്ത്യയിലെ പ്രധാന വന്യ ജീവി സങ്കേതമായ പെരിയാർ വന്യ ജീവി സങ്കേതം ഇവിടെ നിന്ന് 43 കി.മി ദൂരത്തിലാണ്.കൂടാതെ മുല്ലപ്പെരിയാർ അണക്കെട്ട്, മംഗളാദേവി ക്ഷേത്രം,തേക്കടി തടാകം എന്നിവ പീരുമേട് താലൂക്ക് പരിധിക്കുള്ളിലാണ്‌.
കൂടാതെ തിരുവിതാംകൂർ രാജാവിന്റെ വേനൽക്കാലവാസസ്ഥലമെന്ന ചരിത്ര പ്രാധാന്യവും പീരുമേടിന്റെ  പ്രത്യേകതയാണ് .

 പീരുമേടിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാൻ ചില ദൃശ്യങ്ങളിലൂടെ .......