Thursday 20 September 2018



ഇത് കടലോ വാട്ടർ തീം പാർക്കോ..????

By Abhirami Sajikumar.12 Mar, 2018

imran-azhar
ബീച്ചിന്‍റെ മനോഹാരിതയ്ക്കൊപ്പം വാട്ടർതീം പാർക്കിലെ അനുഭവവും നല്കുന്ന ഒരു ബീച്ച് ഉണ്ട് ഫിലിപ്പീൻസിൽ. സുരിഗാവോ ഡെൽ സറിലുള്ള ലാസ്‌വിറ്റൻ ലഗൂണാണ് ഭൂപ്രകൃതിയുടെ പ്രത്യേകതകൾകൊണ്ട് വാട്ടർ തീം പാർക്കിന്‍റെ അനുഭവം സഞ്ചാരികൾക്കു നല്കുന്നത്. 

‌പസഫിക് സമുദ്രത്തിലെ തിരമാലകൾക്കും തീരത്തിനും ഇടയിലുള്ള ചുണ്ണാമ്പ് കല്ലുകളാണ് ഇതിന്‍റെ പ്രധാന കാരണം. വലിയ പാറക്കെട്ടുപോലെ രൂപപ്പെട്ട ചുണ്ണാമ്പ് കല്ലിൽ തിരമാലകൾ അടിച്ചുകയറുമ്പോൾ വലിയൊരു വെള്ളച്ചാട്ടത്തിനോടു സദൃശ്യമായ സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്.
 


പാറക്കൂട്ടത്തിലിടിച്ച് 20 അടി ഉയരത്തിൽനിന്ന് കടൽവെള്ളം വലിയൊരു മഴപോലെ താഴേക്കു പതിക്കും. പ്രദേശവാസികൾ പറയുന്നതനുസരിച്ച് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഒക്‌ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവാണ്. ഈ സമയത്ത് ഇവിടത്തെ തിരമാലകളുടെ ശക്തി വളരെ കൂടുതലാണ്.