Wednesday 18 July 2018

ഈ ഇന്ത്യന്‍ പാതകളിലൂടെ ഒരു റോഡ് ട്രിപ്പ് !

By BINDU PP.07 Jul, 2018

imran-azhar

 

 


റോഡ് ട്രിപ്പുകള്‍ ഈയിടെയായി കൂടി വരുന്നുണ്ട്. മുമ്പൊക്കെ ബൈക്കെടുത്തുള്ള യാത്രകള്‍ക്കിടയില്‍ കണ്ടുമുട്ടിയിരുന്നതിനെക്കാള്‍ അധികം സംഘങ്ങളെ ഈയിടെ നടത്തിയ യാത്രകളില്‍ കാണാന്‍ സാധിച്ചിട്ടുണ്ട്. രാജ്യത്ത് ക്രൂയിസര്‍ ബൈക്കുകള്‍ വലിയതോതില്‍ വില്‍ക്കപ്പെടുന്നതിന് കാരണവും മറ്റൊന്നല്ല. യാത്രാഭ്രാന്തന്മാരുടെ ഒരു നാടായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാവണം. പോയിരിക്കേണ്ട ഇന്ത്യന്‍ പാതകളിലൂടെ സഞ്ചരിക്കാം.

സില്‍ക്ക് റൂട്ട്

 

ഇച്ചിരി പാടാണ് ഈ പാതയിലൂടെയുള്ള യാത്ര എന്നാണ് അനുഭവജ്ഞാനികളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത്. കാലാവസ്ഥയ്ക്ക് യാതൊരു സ്ഥിരതയുമില്ല എന്നു കേള്‍ക്കുന്നു. എങ്കിലും, പോയിട്ടുള്ളവരെല്ലാം സജസ്റ്റ് ചെയ്യുന്നൊരു പാതയാണിത്. ജീവിതത്തില്‍ ഒരിക്കലെങ്കിലും പോയിരിക്കണം

 

പാമ്പന്‍ പാലം

 


രാമേശ്വരത്തേക്കുള്ള പാമ്പന്‍ പാലത്തില്‍ കയറാതെ ഒരു ഇന്ത്യന്‍ ബൈക്കറുടെ ജീവിതവും പൂര്‍ണമാകുന്നില്ല. ഈ പാതയിലൂടെ നിരവധി ബൈക്കര്‍മാര്‍ ഇതിനകം തന്നെ പോയിക്കഴിഞ്ഞു. നമ്മള്‍ ദക്ഷിണേന്ത്യക്കാര്‍ക്ക് ഈ യാത്ര അത്ര ചെലവേറിയതല്ല എന്ന് പറയേണ്ടതില്ലല്ലോ? പെട്ടെന്ന് പ്ലാന്‍ ചെയ്ത് പോകാന്‍ പറ്റിയ സ്ഥലമാണിത്.

 

മണാലി-ലേ ഹൈവേ

 

ഈ പാതയെക്കുറിച്ച് കേള്‍ക്കാത്ത റോഡ് ട്രിപ്പ് തല്‍പരര്‍ കുറവായിരിക്കും. ഇവിടെയും ചില പ്രശ്‌നങ്ങളുണ്ട്. ഉയര്‍ന്ന പ്രദേശമാണ്. കാലാവസ്ഥ അലമ്പാണ്. എങ്കിലും, ഈ പാതയിലൂടെ പ്രയാസങ്ങള്‍ സഹിച്ചുള്ള ഒരു യാത്ര, അത് കിടിലനാണ്! ഒന്നാലോചിക്കാവുന്നതാണ്.

 

എന്‍എച്ച് 212

 


കേരളത്തിലുള്ളവര്‍ സ്ഥിരമായി ട്രിപ്പുകള്‍ക്ക് തെരഞ്ഞെടുക്കാറുള്ള പാതയാണിത്. കോഴിക്കോടു നിന്ന് മൈസൂര്‍ വഴി കൊല്ലെഗല്‍ വഴി പോകുന്ന ഈ പാതയ്ക്ക് പഴയ വീരപ്പന്‍ ഗാഥകളും പാടാനുണ്ട്. ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വ് വനത്തിലൂടെയുള്ള ഈ യാത്ര ആരെയും ദൃതംഗപുളകിതരാക്കും.

 

റോഹ്താങ് പാസ്സ്

അസാധ്യമായ കാഴ്ചകള്‍ക്കിടയിലൂടെ സാഹസികമായ ഒരു യാത്ര പോകാന്‍ തയ്യറാണെങ്കില്‍ റോഹ്താങ് പാസ്സിലേക്കു ചെല്ലാവുന്നതാണ്.