Thursday 20 September 2018



'സൂപ്പര്‍ ഷീ ദ്വീപ്'; 'പുരുഷന്‍മാര്‍ക്ക് പ്രവേശനമില്ല'

By Amritha AU.12 Mar, 2018

imran-azhar


ഹെല്‍സിങ്കി: 'പുരുഷന്‍മാര്‍ക്ക് പ്രവേശനമില്ല' യെന്ന് എഴുതി വെക്കുകയാണ് ഫിന്‍ലന്‍ഡില്‍ ഒരു കൊച്ചു ദ്വീപ്. വെറുതെ എഴുതി വെക്കുകയല്ല, സ്വസ്ഥമായി ഒറ്റക്ക് വിഹരിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കായാണ്'സൂപ്പര്‍ ഷീ ദ്വീപ്' ദ്വീപ് ഒരുങ്ങുന്നത്.

 

ക്രിസ്റ്റിന റോത്ത് എന്ന സംരംഭകയാണ് ദ്വീപ് വാങ്ങി അത് റിസോര്‍ട്ടായി മാറ്റുന്നത്. പത്ത് പേര്‍ക്ക് താമസിക്കാവുന്ന നാല് ആഡംബര കാബിനുകളാണ് ഇവിടെ ഒരുക്കുന്നത്. ഇവിടെയെത്തുന്ന സ്ത്രീകള്‍ക്ക് സമയം ചിലവിടുന്നതിനായി യോഗ, മെഡിറ്റേഷന്‍, പാചക ക്ലാസുകള്‍, ഫിറ്റ്‌നസ് ക്ലാസുകള്‍ തുടങ്ങിയ കാര്യങ്ങളുമുണ്ടാകും. ദ്വീപില്‍ താമസിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരില്‍ നിന്ന് മികച്ച വ്യക്തിത്വവും ജീവിതമനോഭാവവും ഉള്ളവരെ ക്രിസ്റ്റിന നേരിട്ടാണ് തെരഞ്ഞെടുക്കുക.

'സൂപ്പര്‍ ഷീ ദ്വീപ്' ജൂലൈയിലാണ് പ്രവര്‍ത്തനമാരംഭിക്കുന്നത്. തുറക്കും.